ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാർ പരിതാപകരം, കണക്കുകൾ ഇതാ!
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാരുടെ പ്രകടനം വലിയ ആശങ്ക നൽകുന്ന കാര്യമാണ്. യുവതാരങ്ങളായ സച്ചിൻ സുരേഷും സോം കുമാറുമാണ് ഇതുവരെ ഗോൾവല കാത്തിട്ടുള്ളത്. രണ്ടുപേരും ഒരുപാട് മിസ്റ്റേക്കുകൾ വരുത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
അതിന്റെ ഫലമായിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് തോൽവികൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാരുടെ പ്രകടനം മോശമാണ് എന്നുള്ളതിന്റെ ഒരു തെളിവ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഐഎസ്എല്ലിൽ ഇതുവരെ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾകീപ്പർമാരുടെ പട്ടിക വന്നപ്പോൾ ആദ്യ പത്തിൽ പോലും ഇടം നേടാൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർമാർക്ക് കഴിഞ്ഞിട്ടില്ല. രണ്ടുപേരുടെയും സേവുകൾ ചേർത്തുവച്ചാൽ പോലും ആദ്യ പത്തിൽ ഇടം നേടാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.
ഐഎസ്എല്ലിൽ ഇത്തവണ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയത് ജംഷെഡ്പൂരിന്റെ ആൽബിനോ ഗോമസാണ്. ഏഴു മത്സരങ്ങളിൽ നിന്ന് 32 സേവുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ബംഗളൂരു എഫ്സിയുടെ സന്ധു 8 മത്സരങ്ങളിൽ നിന്ന് 29 സേവുകൾ നടത്തിയിട്ടുണ്ട്.പിന്നീട് ബാക്കിയുള്ള ഗോൾകീപ്പർമാർ വരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാർ ആദ്യ പത്തിന് പുറത്താണ്.
നാല് മത്സരങ്ങളിൽ നിന്ന് എട്ട് സേവുകളാണ് സച്ചിൻ സുരേഷ് നടത്തിയിട്ടുള്ളത്.അതേസമയം നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് സേവുകൾ മാത്രമാണ് സോം കുമാർ നടത്തിയിട്ടുള്ളത്. അതായത് 8 മത്സരങ്ങളിൽ നിന്ന് 11 സേവുകൾ മാത്രം. പത്താം സ്ഥാനത്ത് വരുന്ന താരം 14 സേവുകൾ നടത്തിയിട്ടുണ്ട്. അതിനും പുറകിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാർ വരുന്നത്.ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടിവന്ന ഷോട്ടുകളുടെ എണ്ണം കുറവായിരിക്കാം. പക്ഷേ സേവുകളുടെ എണ്ണം കുറവാണ് എന്നുള്ളത് തീർച്ചയായും ആശങ്കപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.