മൈനസ് 15ൽ നിന്നും പ്ലസ് 30ലേക്ക് :ചെർനിച്ചിനെ കുറിച്ച് ഇവാൻ വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാംഘട്ട റൗണ്ടിലെ ആദ്യ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഒഡീഷ എഫ്സിയാണ്. ഇന്ന് രാത്രി 7:30നാണ് ഈ മത്സരം നടക്കുക. ഒഡിഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിജയങ്ങൾ തുടരുമെന്ന് തന്നെയാണ് ആരാധകപ്രതീക്ഷകൾ.
പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഒരു തലവേദനയാണ്. അതുകൊണ്ടുതന്നെ പുതിയ താരമായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. അദ്ദേഹം ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.ഇന്നത്തെ മത്സരത്തിൽ ആ താരം കളിക്കുമോ എന്നത് വ്യക്തമല്ല.പക്ഷേ അദ്ദേഹം റെഡിയാണ്. വളരെ പെട്ടെന്ന് തന്നെ ടീമിനോട് ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ പകരക്കാരന്റെ റോളിൽ അദ്ദേഹം കളിക്കളത്തിലേക്ക് എത്തിയേക്കാം.
വളരെ വേഗത്തിൽ അദ്ദേഹം ഇന്ത്യൻ സാഹചര്യവുമായി ക്ലബ്ബുമായും പൊരുത്തപ്പെട്ടു അതല്ലെങ്കിൽ ഇണങ്ങിചേർന്നു എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മൈനസ് പതിനഞ്ചിൽ നിന്നും പ്ലസ് 30ലേക്കുള്ള ഒരു മാറ്റമാണ് അദ്ദേഹത്തിന് ഉണ്ടായത് എന്നാണ് വുക്മനോവിച്ച് ഉദാഹരണമായി കൊണ്ട് പറഞ്ഞിട്ടുള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയധികം പ്രോഗ്രസ് ട്രാൻസിഷനിൽ ഉണ്ടാക്കിയെടുക്കാൻ ഈ താരത്തിന് കഴിഞ്ഞു എന്നാണ് വുക്മനോവിച്ച് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
വളരെ എക്സലന്റ് ആയ ഒരു ഫുട്ബോളറാണ് ചെർനിച്ച്. കഴിഞ്ഞ ഡിസംബർ മാസം വരെ അദ്ദേഹം കളിക്കളത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ഓരോ യൂറോപ്പ്യൻ താരത്തിനും കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഇദ്ദേഹത്തിന്റെ കേസിലെ ട്രാൻസിഷൻ വളരെ വേഗത്തിലാണ്, അത് മൈനസ് പതിനഞ്ചിൽ നിന്നും പ്ലസ് 30ലേക്ക് എത്തിയിട്ടുണ്ട്, ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ ഇദ്ദേഹം മുന്നേറ്റ നിരയിലാണ് കളിക്കുന്നത്. സ്റ്റാർട്ടിങ് ഇലവനിൽ ഇന്ന് തന്നെ അദ്ദേഹത്തെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ കുറവാണ്. പക്ഷേ അഡ്രിയാൻ ലൂണക്ക് പുറമേ സ്ട്രൈക്കർ ആയ പെപ്രയെ കൂടി കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെർനിച്ച് തിളങ്ങൽ അത്യാവശ്യമായ ഒരു സമയം കൂടിയാണിത്.