സ്റ്റാറേയേക്കാൾ മികച്ച തുടക്കം ഇവാന് തന്നെ, കണക്കുകൾ സംസാരിക്കുന്നു!

കഴിഞ്ഞ സീസൺ പൂർത്തിയായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ പുറത്താക്കിയത്. മൂന്ന് സീസണുകൾ പരിശീലിപ്പിച്ചിട്ടും ക്ലബ്ബിന് കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാത്തതുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇവാനെ പുറത്താക്കിയത്. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തി.

ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലും മോശം തുടക്കം തന്നെയാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. നാല് തോൽവികൾ വഴങ്ങേണ്ടി വന്നു.8 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.കാര്യമായ ചലനങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

എന്നാൽ ഇവാൻ വുക്മനോവിച്ചിന് ഇതിനേക്കാൾ മികച്ച ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു.8 മത്സരങ്ങൾ പൂർത്തിയായപ്പോൾ അതിൽ അഞ്ച് മത്സരങ്ങളിലും വിജയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 3 തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നു.സമനിലകൾ ഒന്നും ഉണ്ടായിരുന്നില്ല.മാത്രമല്ല മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാനും കഴിഞ്ഞിരുന്നു.

അതായത് 8 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ സ്റ്റാറേക്ക് അതിന് സാധിച്ചിട്ടില്ല. മാത്രമല്ല ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും ഇത്തവണ നേടാൻ കഴിഞ്ഞിട്ടില്ല.അത് ബ്ലാസ്റ്റേഴ്സിന്റെ പരിതാപകരമായ അവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണ്. എന്തുകൊണ്ടും സ്റ്റാറേയേക്കാൾ മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ ഇവാന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതിന്റെ തെളിവുകൾ തന്നെയാണ് ഈ കണക്കുകൾ. ഇനി സ്റ്റാറേക്ക് മുന്നിലുള്ള വെല്ലുവിളി ഇതെല്ലാം മാറ്റിമറിക്കുക എന്നതാണ്. ഒരു ശക്തമായ തിരിച്ചുവരവ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇനി നടത്തേണ്ടതുണ്ട്.

Ivan VukomanovicKerala BlastersMikael Stahre
Comments (0)
Add Comment