Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലൊദെയ്റോക്ക് ഓഫർ നൽകി കേരള ബ്ലാസ്റ്റേഴ്സ്, വെല്ലുവിളി ഉയർത്തി വമ്പൻ ക്ലബ്ബ്.

11,137

കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയുടെ പരിക്ക് ആരാധകരെ വളരെയധികം നിരാശയിലാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം മൂന്നുമാസത്തോളം പുറത്തിരിക്കേണ്ടി വരും.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തെയാണ് ക്ലബ്ബിന് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.അതുകൊണ്ടുതന്നെ അടിയന്തരമായി ഒരു പകരക്കാരന് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്, അതും ഒരു മികച്ച താരത്തെയാണ് ക്ലബ്ബിന് ഇപ്പോൾ ആവശ്യമുള്ളത്.

ഒരു സൂപ്പർതാരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ചതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ വന്നതാണ്.ഉറുഗ്വൻ സൂപ്പർതാരമായ നിക്കോളാസ് ലൊദെയ്റോക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്.ഈ ഉറുഗ്വൻ സൂപ്പർതാരത്തിന് ക്ലബ്ബ് ഇപ്പോൾ ഓഫർ നൽകി എന്ന പ്രധാനപ്പെട്ട വാർത്തയാണ് പുറത്തേക്ക് വരുന്നത്.ഉറുഗ്വയിലെ തന്നെ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ സൂപ്പർതാരത്തെ സ്വന്തമാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. എന്തെന്നാൽ ഉറുഗ്വയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബായ നാസിയോണൽ താരത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്തുണ്ട്.ഇത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഒരു വെല്ലുവിളി തന്നെയാണ്.ലൊദെയ്റോ സ്വന്തം നാട്ടിൽ നിന്ന് തന്നെ മികച്ച ഓഫർ വന്ന സ്ഥിതിക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

അമേരിക്കൻ ക്ലബ്ബായ സിയാറ്റിലിന് വേണ്ടിയാണ് അദ്ദേഹം ഇതുവരെ കളിച്ചത്.ലയണൽ മെസ്സിയുടെ അമേരിക്കൻ ലീഗിൽ ഈ സീസണിൽ ആകെ 33 മത്സരങ്ങൾ നിക്കോളാസ് കളിച്ചിട്ടുണ്ട്.അതിൽ നിന്ന് ഒരു ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ 12 കോടി രൂപയാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.അദ്ദേഹത്തിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.

അതായത് ഈ താരത്തെ ഫ്രീയായി എത്തിക്കാൻ കഴിയും.പക്ഷേ ഈ താരത്തെ കൺവിൻസ് ചെയ്യിക്കണമെന്ന് മാത്രം. എന്നാൽ ഈ സൂപ്പർ താരം ഇന്ത്യയിലേക്ക് വരാൻ തയ്യാറാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.വമ്പൻ ക്ലബ്ബുകളായ ബൊക്കാ ജൂനിയേഴ്സ്,അയാക്സ്,കൊറിന്ത്യൻസ്,ബൊട്ടഫോഗോ എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.

ഉറുഗ്വയുടെ ദേശീയ ടീമിനോടൊപ്പം കോപ്പ അമേരിക്ക കിരീടം ഇദ്ദേഹം നേടിയിട്ടുണ്ട്.ഇങ്ങനെ വളരെയധികം പരിചയസമ്പത്തുള്ള ഇദ്ദേഹത്തെ കൊണ്ടുവരിക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ താരത്തെ ലഭിക്കുകയാണെങ്കിൽ അത് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. കാരണം ലോക ഫുട്ബോളിലെ മികച്ച താരങ്ങളോടൊപ്പം കളിച്ചു പരിചയമുള്ള ഒരു വ്യക്തിയാണ് ലൊദെയ്റോ.