പ്രതികരിക്കാൻ പേടിച്ച് വിറച്ച് പരിശീലകർ,മുംബൈ-ബഗാൻ പരിശീലകർ പറഞ്ഞത് കേട്ടോ? ഇവാന്റെ ധൈര്യം ആർക്കുമില്ലെന്ന് മനസ്സിലായി!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരം ഏതൊരു ഇന്ത്യൻ ഫുട്ബോൾ ആരാധകനെയും അമ്പരപ്പിച്ചിട്ടുണ്ട്. കാരണം അത്രയും വിചിത്രമായ ഒരു മത്സരം തന്നെയായിരുന്നു ഇന്നലെ നടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മത്സരത്തിൽ മുംബൈ സിറ്റി മോഹൻ ബഗാനെ തോൽപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ 11 യെല്ലോ കാർഡുകളും 7 റെഡ് കാർഡുകളുമാണ് ലഭിച്ചത്. മത്സരത്തിലെ റഫറിയായ രാഹുൽ ഗുപ്ത കാർഡുകൾ വാരി വിതറുകയാണ് ചെയ്തത്.
ആവശ്യത്തിനും അനാവശ്യത്തിനും അദ്ദേഹം കാർഡുകൾ നൽകുകയായിരുന്നു. മുംബൈ സിറ്റി താരങ്ങളായ ആകാശ് മിശ്ര,ഗ്രേഗ് സ്റ്റുവർട്ട്, വിക്രം പ്രതാപ് സിംഗ്,രാഹുൽ ഭേക്കേ എന്നിവർക്കാണ് മത്സരത്തിലും മത്സരം അവസാനിച്ചതിനു ശേഷവുമായി റെഡ് കാർഡുകൾ ലഭിച്ചത്.ഈ നാല് താരങ്ങൾക്കും അടുത്ത കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം കളിക്കാൻ കഴിയില്ല.അത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമായ കാര്യമാണ്.അതേസമയം ആഷിഷ് റായ്,ലിസ്റ്റൻ കൊളാക്കോ,ഹക്ടർ യൂസ്റ്റെ എന്നിവർക്കാണ് മോഹൻ ബഗാൻ നിരയിൽ റെഡ് കാർഡുകൾ ലഭിച്ചത്.
പക്ഷേ മത്സരശേഷം റഫറിക്കെതിരെ ചെറുവിരലൊന്ന് അനക്കാൻ പോലും പരിശീലകർക്ക് ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മത്സരശേഷമുള്ള പ്രസ് കോൺഫറൻസിൽ ഇരു പരിശീലകരും പറഞ്ഞത് എടുത്തു പരിശോധിച്ചാൽ മതി. മുംബൈ സിറ്റിയുടെ പുതിയ പരിശീലകനായ പീറ്റർ ക്രാറ്റ്ക്കി പറഞ്ഞത് റഫറിമാരെ കുറിച്ച് ഒന്നും തന്നെ പറയാൻ ഞാനില്ല എന്നാണ്. അപ്പോൾ തന്നെ അദ്ദേഹം ഭയപ്പെടുന്നു എന്നത് വ്യക്തമാണ്. മോഹൻ ബഗാൻ പരിശീലകനായ ഫെറാണ്ടോ പറഞ്ഞത് റഫറിംഗിനെ കുറിച്ച് ഇപ്പോൾ സംസാരിക്കുക എന്നത് തികച്ചും അനാവശ്യമായ ഒരു കാര്യമാണ് എന്നാണ്.
യഥാർത്ഥത്തിൽ റഫറിയെ കുറിച്ചാണ് അവിടെ സംസാരിക്കേണ്ടത്,അതാണ് ഏറ്റവും കൂടുതൽ ആവശ്യമായ കാര്യം. എന്നാൽ പ്രതികരിക്കാൻ മോഹൻ ബഗാൻ പരിശീലകനും പേടിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.ഒരു കാരണവശാലും ഈ പരിശീലകരെ നമുക്ക് പഴിചാരാൻ കഴിയില്ല. കാരണം AIFF ന്റെ നടപടികൾ അങ്ങനെയാണ്. ധൈര്യത്തോടുകൂടി പ്രതികരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരു മത്സരത്തിൽ വിലക്കും 50,000 രൂപ പിഴയും ലഭിച്ചു. പിന്നെ എങ്ങനെയാണ് മറ്റു പരിശീലകർ ധൈര്യത്തോടുകൂടി മുന്നോട്ടുവന്ന് പ്രതികരിക്കുക. മാത്രമല്ല ഇവാന്റെ അത്ര ധൈര്യം ഈ പരിശീലകർക്കില്ല എന്നുകൂടി പറയേണ്ടിവരും.
AIFF ന്റെ ഉദ്ദേശം പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കുക എന്നതാണ്.അതിനാണ് ഈ ശിക്ഷ നടപടികൾ അവർ സ്വീകരിക്കുന്നത്.അത് കൃത്യമായി ഇപ്പോൾ നടപ്പിലാകുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് റഫറിയിങ്ങിൽ ഇത്രയും വലിയ അപാകതകൾ നടന്നിട്ടും പരിശീലകർ പ്രതികരിക്കാൻ പേടിച്ചത്. അതുകൊണ്ടുതന്നെ ഈ അടുത്തകാലത്തൊന്നും ഇന്ത്യൻ ഫുട്ബോളിലെ നിലവാരം കുറഞ്ഞ റഫറിയിങ്ങിൽ മാറ്റം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.