Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ട്രെയിനിങ്ങിനിടെ റഫറിയെ ഒന്ന് കളിയാക്കി ഇവാൻ,ഇതിനും ബാൻ വരുമോ എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.

4,719

ഐഎസ്എല്ലിൽ നടന്ന മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിൽ മുംബൈ സിറ്റി എഫ്സി മോഹൻ ബഗാനെ തോൽപ്പിച്ചിരുന്നു. എന്നാൽ മത്സരഫലത്തേക്കാൾ അതിൽ ശ്രദ്ധ നേടിയത് മത്സരത്തിലെ വിവാദ സംഭവങ്ങളായിരുന്നു.നിരവധി കാർഡുകൾ പിറന്ന ഒരു മത്സരമായിരുന്നു നടന്നിരുന്നത്.

7 റെഡ് കാർഡുകളാണ് മത്സരത്തിൽ ആകെ റഫറി പുറത്തെടുത്തത്. അതിനുപുറമേ പതിനൊന്ന് കാർഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നിട്ടുണ്ട്. മത്സരശേഷം കയ്യാങ്കളികൾ നടന്നതാണ് കൂടുതൽ കാർഡുകളിലേക്ക് നീങ്ങിയത്. റഫറി രാഹുൽ ഗുപ്ത ഒരു നിയന്ത്രണവും ഇല്ലാതെ കാർഡുകൾ വാരി വിതറുകയായിരുന്നു.അത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച്.എന്നാൽ ഇതേത്തുടർന്ന് അദ്ദേഹത്തിന് പണി കിട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ നിന്നും അദ്ദേഹത്തെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കിയിരുന്നു.50000 രൂപ ചുമത്തുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസത്തെ പരിശീലനത്തിനിടയിൽ വുക്മനോവിച്ച് റഫറിമാരെ ഒന്ന് കളിയാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ കെബിഎഫ്സി ടിവിയിൽ തന്നെ ലഭ്യമാണ്.

അതായത് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രഭീർ ദാസിന് കാർഡ് നൽകുകയാണ് വുക്മനോവിച്ച് ചെയ്യുന്നത്. തുടരെത്തുടരെ രണ്ട് കാർഡുകൾ നൽകുന്ന ഒരു ആംഗ്യമാണ് വുക്മനോവിച്ച് കാണിച്ചിട്ടുള്ളത്. ഇത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ നിയന്ത്രണവും ഇല്ലാതെ കാർഡുകൾ നൽകുന്ന റഫറിമാരെ പരിഹസിച്ചതാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇനി ഇതിനും AIFFന്റെ അച്ചടക്ക കമ്മറ്റി ബാൻ നൽകുമോ എന്ന പരിഹാസ രൂപേണയുള്ള ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എന്തെങ്കിലും ഒരു കാരണം കിട്ടിയാൽ ഇവാനെ പൂട്ടാൻ നോക്കി നടക്കുകയാണ് AIFF എന്നും ആരാധകർ ആരോപിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.കൊച്ചി കലൂരിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുന്നത്. മുംബൈ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു എന്നത് മാത്രമല്ല നിരവധി വിവാദങ്ങളും നടന്നിരുന്നു.അതിനെല്ലാം പ്രതികാരം തീർക്കാനുള്ള ഒരു അവസരമാണ് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ കൈവന്നിരിക്കുന്നത്.