ലൂണയുടെ പകരക്കാരൻ, അധികം വൈകാതെ തന്നെ ഡീൽ നടക്കുമെന്ന് പ്രഖ്യാപിച്ച് ഇവാൻ വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആശങ്ക നൽകുന്ന കാര്യം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം തന്നെയാണ്. പരിശീലനത്തിനിടെ പരിക്കേറ്റ അദ്ദേഹം സർജറിക്ക് വിധേയനായിരുന്നു.ഇപ്പോൾ റിക്കവറിയിലാണ് അദ്ദേഹം ഉള്ളത്. ഈ സീസണിൽ ഇനി ലൂണക്ക് കളിക്കാൻ സാധിച്ചേക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നു.
അതുകൊണ്ടുതന്നെ അഡ്രിയാൻ ലൂണയുടെ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ ടീം എത്തിക്കുമെന്ന് വുക്മനോവിച്ച് വ്യക്തമാക്കിയിരുന്നു. നിക്കോളാസ് ലൊദെയ്റോയുടെ പേര് ഈ സ്ഥാനത്തേക്ക് റൂമർ ആയിക്കൊണ്ട് ഉയർന്നു കേട്ടിരുന്നു.പക്ഷേ അത് കെട്ടടങ്ങി. ഏതായാലും മികച്ച ഒരു വിദേശ താരത്തെ തന്നെ അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിലേക്ക് ആവശ്യമുണ്ട് എന്നത് വളരെ വ്യക്തമാണ്.
ലൂണയുടെ പകരക്കാരനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. അതായത് അധികം വൈകാതെ തന്നെ ഡീൽ ഉണ്ടാകും എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ആസ്ഥാനത്തേക്ക് പറ്റിയ ഓപ്ഷനുകൾ തങ്ങൾ കാര്യമായ രീതിയിൽ തന്നെ പരിഗണിക്കുന്നുണ്ടെന്നും വുക്മനോവിച്ച് പറഞ്ഞിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ജനുവരിയിൽ ഞങ്ങൾ ശ്രമങ്ങൾ നടത്തും.അതിനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്. സാധ്യമായ ഓപ്ഷനുകളെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എത്രയും വേഗത്തിൽ ഞങ്ങൾ ഡീൽ പൂർത്തിയാക്കുക തന്നെ ചെയ്യും,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ആരെയായിരിക്കും ബ്ലാസ്റ്റേഴ്സ് എത്തിക്കുക എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ യന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന താരമാണ് അഡ്രിയാൻ ലൂണ.ഈ സീസണിൽ തന്നെ മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും അദ്ദേഹം പൂർത്തിയാക്കിയിരുന്നു.അത്തരത്തിലുള്ള ഒരു താരത്തെയാണ് ക്ലബ്ബിന് നഷ്ടമായിരിക്കുന്നത്. ഇനിയിപ്പോ ഒരു പുതിയ താരത്തെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നാലും അഡാപ്റ്റാവാൻ സമയം ആവശ്യമായി വന്നേക്കും. അപ്പോഴേക്കും സീസൺ അവസാനിക്കുന്ന ഒരു സാഹചര്യമായിരിക്കും നമ്മുടെ മുന്നിൽ ഉണ്ടാവുക.