കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത,ഗോവക്ക് അടി തെറ്റി,നാണംകെട്ട തോൽവിക്ക് പിന്നാലെ കോച്ചിനെ പുറത്താക്കി ജംഷെഡ്പൂർ എഫ്സി.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ഗോവ സമനില വഴങ്ങിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഗോവയെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.ഇതോടെ വിലപ്പെട്ട രണ്ട് പോയിന്റുകളാണ് ഗോവ ഡ്രോപ്പ് ചെയ്തത്.
മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ കാർലോസ് മാർട്ടിനസ് ഗോവക്ക് ലീഡ് നൽകുകയായിരുന്നു. പക്ഷേ കേവലം 6 മിനിറ്റിന്റെ ആയുസ്സ് മാത്രമായിരുന്നു ആ ലീഡിന് ഉണ്ടായിരുന്നത്. മത്സരത്തിന്റെ 26 മിനിട്ടിൽ ജിതിൻ നോർത്ത് ഈസ്റ്റിന് സമനില ഗോൾ നേടിക്കൊടുത്തു.അതിനുശേഷം മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നില്ല.ഗോവയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയത് എങ്കിലും ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു.
ഇവിടെ കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ചിടത്തോളം ലഭിച്ച സന്തോഷ വാർത്ത എന്തെന്നാൽ ഈ വർഷം പോയിന്റ് പട്ടികയിലെ ടോപ്പർമാരായി കൊണ്ട് അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. 2 പോയിന്റ്കൾ ഡ്രോപ്പ് ചെയ്തതോടെ ഗോവ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 10 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് അവർക്കുള്ളത്. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ് തുടരുന്നത്.
ഇന്നലെ നടന്ന മറ്റൊരു ജംഷെഡ്പൂർ എഫ്സിക്ക് നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഒഡീഷ എഫ്സി ജംഷെഡ്പൂരിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ വഴങ്ങിക്കൊണ്ട് ജംഷെഡ്പൂർ തോൽവി സമ്മതിച്ചിരുന്നു. റോയ് കൃഷ്ണ 2 ഗോളുകൾ നേടിയപ്പോൾ ഐസക്ക്,ഡിയഗോ മൗറിസിയോ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.തഷികാവയാണ് ജംഷഡ്പൂരിന്റെ ഏക ഗോൾ നേടിയത്.
ഈ പരാജയത്തിന് പിന്നാലെ ജംഷെഡ്പൂർ അവരുടെ പരിശീലകനായ സ്കോട്ട് കൂപ്പറെ പുറത്താക്കിയിട്ടുണ്ട്.ഒഫീഷ്യലായി കൊണ്ട് അവർ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇരു പാർട്ടികളും ധാരണയോടുകൂടി വഴിപിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പോയിന്റ് പട്ടികയിൽ ഒഡീഷ മൂന്നാം സ്ഥാനത്തും മുംബൈ സിറ്റി നാലാം സ്ഥാനത്തും ആണ് ഉള്ളത്.അതേസമയം പത്താം സ്ഥാനത്താണ് ജംഷെഡ്പൂർ ഉള്ളത്.7 തോൽവികൾ വഴങ്ങിയതാണ് ഈ പരിശീലകന്റെ സ്ഥാനം തെറിക്കാനുള്ള പ്രധാന കാരണം.