ദിമി-ലൂണ-പെപ്ര..! ഐഎസ്എല്ലിലെ വിനാശകാരികളായ മുന്നേറ്റ നിരയുടെ ലിസ്റ്റ് പുറത്തുവന്നു.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച തുടക്കം ഈ സീസണിൽ ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത് കേരള ബ്ലാസ്റ്റേഴ്സാണ്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരുത്ത് തെളിയിക്കുകയായിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിനാശകാരികളായ മുന്നേറ്റ നിരയുടെ ലിസ്റ്റ് ട്രാൻസ്ഫർ മാർക്കറ്റ് ഇന്ത്യ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. അതായത് മുന്നേറ്റ നിരയിലെ മൂന്ന് താരങ്ങളും കൂടി ചേർന്നുകൊണ്ട് നേടിയ ഗോളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ലിസ്റ്റ് പുറത്തുവിട്ടിട്ടുള്ളത്.ഒന്നാം സ്ഥാനത്ത് വന്നിട്ടുള്ളത് ഒഡിഷ എഫ്സിയുടെ മുന്നേറ്റ നിര തന്നെയാണ്. 14 ഗോളുകളാണ് ഇതിനോടകം തന്നെ അവരുടെ മുന്നേറ്റ നിര നേടിയിട്ടുള്ളത്.
റോയ് കൃഷ്ണ 7 ഗോളുകൾ നേടിയപ്പോൾ മൗറിസിയോ 4 ഗോളുകളും ഫാൾ 3 ഗോളുകളും നേടി. ഇങ്ങനെയാണ് അവരുടെ മുന്നേറ്റ നിര 14 ഗോളുകൾ ഈ ഐഎസ്എല്ലിൽ പൂർത്തിയാക്കിയിട്ടുള്ളത്.അവർ തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഇവർക്ക് തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്ത് വരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. രണ്ട് സ്ട്രൈക്കർമാരെ വെച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നതെങ്കിലും ലൂണയെ കൂടി ഇവർ മുന്നേറ്റ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു താരങ്ങൾ കൂടി നേടിയ ഗോളുകളുടെ എണ്ണം 12 ആണ്. 7 ഗോളുകൾ നേടിയ ദിമി തന്നെയാണ് മുന്നേറ്റ നിരയുടെ നട്ടെല്ല്.
അഡ്രിയാൻ ലൂണ മൂന്ന് ഗോളുകൾ നേടിയപ്പോൾ പെപ്ര രണ്ട് ഗോളുകൾ ആണ് നേടിയിട്ടുള്ളത്.പെപ്ര ഗോൾ സ്കോറിങ്ങിൽ കൂടുതൽ മികവ് കാണിച്ചിരുന്നുവെങ്കിൽ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം നേടാൻ സാധിക്കുമായിരുന്നു. മൂന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്. അവരുടെ മുന്നേറ്റ നിര 10 ഗോളുകളാണ് നേടിയിട്ടുള്ളത്.
അതിൽ ഡയസ് 6 ഗോളുകൾ നേടിയപ്പോൾ ചാങ്തെയും സ്റ്റുവർട്ടും രണ്ട് വീതം ഗോളുകൾ നേടുകയായിരുന്നു.മോഹൻ ബഗാനും ഗോവയും 10 ഗോളുകൾ വീതം തന്നെയാണ് നേടിയിട്ടുള്ളത്. മോഹൻ ബഗാനുവേണ്ടി കമ്മിങ്‌സ് 4 ഗോളുകളും പെട്രട്ടോസ്,സാദികു എന്നിവർ മൂന്ന് ഗോളുകളും വീതം നേടുകയായിരുന്നു. ഗോവക്ക് നൂഹ് 4 ഗോളുകൾ നേടിയപ്പോൾ റോഡ്രിഗസ്,മാർട്ടിനസ് എന്നിവർ മൂന്ന് വീതം ഗോളുകൾ നേടുകയായിരുന്നു.ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റ നിര 9 ഗോളുകളാണ് നേടിയിട്ടുള്ളത്.ക്ലെയ്റ്റൻ 5 ഗോളുകൾ നേടിയപ്പോൾ മഹേഷ്,സേകർ എന്നിവർ രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിനാശകാരികളായ മുന്നേറ്റ നിര ഇവരൊക്കെയാണ്.