ഞങ്ങൾ ഇപ്പോൾ ഉള്ളത് നല്ല സ്പീഡിൽ: ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം ദിമി പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കലിംഗ സൂപ്പർ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ അഥവാ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേരള ബ്ലാസ്റ്റേഴ്സും ഷില്ലോങ് ലജോങ്ങും തമ്മിൽ ഏറ്റുമുട്ടുക. ഒഡീഷ്യയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.
തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് സൂപ്പർ കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്. കാരണം ഇന്ത്യൻ സൂപ്പർ ലീഗിലെ ഒന്നാം സ്ഥാനക്കാർ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആണ്.12 മത്സരങ്ങളിൽ എട്ടു വിജയം നേടിയ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയിച്ചു കഴിഞ്ഞു.മോഹൻ ബഗാനും മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
അങ്ങനെ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ചില കാര്യങ്ങൾ സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മുന്നേറുന്നത് നല്ല വേഗതയിലാണ് എന്നാണ് ഈ സൂപ്പർതാരം പറഞ്ഞിട്ടുള്ളത്. ടീമിന്റെ പ്രകടനത്തിൽ എല്ലാവരും ശരിക്കും സന്തുഷ്ടരാണെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഐഎസ്എൽ തന്നെയാണ് ഈ താരത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ടീമിന്റെ പ്രകടനത്തിലും റിസൾട്ട് ഞങ്ങൾ ശരിക്കും സന്തുഷ്ടരാണ്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മുന്നേറുന്നത് നല്ല വേഗതയിലാണ്.വിജയിക്കാൻ വേണ്ടി മാത്രം ലക്ഷ്യമിടുന്ന ഞങ്ങൾ അത് കൃത്യമായി ഇപ്പോൾ നടപ്പിലാക്കുന്നു, ഇതാണ് ദിമിത്രിയോസ് പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവിൽ കളിച്ച മത്സരത്തിൽ മോഹൻ ബഗാനെയായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ആ വിജയം സ്വന്തമാക്കിയത്.
പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ദിമിക്ക് സാധിക്കുന്നുണ്ട്.10 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ ദിമി തന്നെയാണ്.അദ്ദേഹത്തിന്റെ സാന്നിധ്യം സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്സിന് ഗുണകരമാവും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.