ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം,ടീമിന്റെ കരുത്ത് കൂടുന്നു,രണ്ട് താരങ്ങൾ ട്രെയിനിങ്ങിൽ തിരിച്ചെത്തി.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കലിംഗ സൂപ്പർ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഉച്ചക്ക് രണ്ടുമണിക്കാണ് മത്സരം അരങ്ങേറുക.ഒഡീഷയിൽ വെച്ചു കൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നത്.
ഈ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാനം ഘട്ടത്തിലാണ്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷവാർത്ത ട്രെയിനിങ് ക്യാമ്പിൽ നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്. പരിക്ക് മൂലം പുറത്തായിരുന്ന 2 താരങ്ങൾ ഇപ്പോൾ ട്രെയിനിങ് ക്യാമ്പിൽ തിരിച്ചെത്തിയിട്ടുണ്ട്. മധ്യനിരയിലെ ഇന്ത്യൻ സാന്നിധ്യങ്ങളായ ജീക്സൺ സിങ്,ഫ്രഡി എന്നിവരാണ് ക്ലബ്ബിൽ തിരിച്ചെത്തിയിട്ടുള്ളത്.
ജീക്സണ് ഷോൾഡർ ഇഞ്ചുറിയായിരുന്നു.അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഏകദേശം 3 മാസത്തോളം പുറത്തിരുന്നതിനുശേഷമാണ് അദ്ദേഹം ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. എന്നാൽ സൂപ്പർ കപ്പിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതകൾ വരേണ്ടതുണ്ട്. അതേസമയം ഫ്രഡിക്ക് ആക്സിഡന്റ് സംഭവിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മോട്ടോർ ബൈക്ക് ആക്സിഡന്റിൽ പെടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു.
ഇതേ തുടർന്നായിരുന്നു അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നത്. താരവും പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയത് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഈ രണ്ട് പേരുടെ വരവോടുകൂടി മധ്യനിര കൂടുതൽ ശക്തമാകും.കൂടുതൽ ഓപ്ഷനുകൾ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ലഭിക്കുകയും ചെയ്യും.
നിലവിൽ മലയാളി സൂപ്പർതാരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ഭരിച്ചുകൊണ്ടിരിക്കുന്നത്.വിബിൻ,അസ്ഹർ എന്നിവർക്കൊപ്പം ഐമനുമൊക്കെ മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ രണ്ടു താരങ്ങൾ സൂപ്പർ കപ്പിൽ കളിക്കുമോ എന്നത് സ്‌ക്വാഡ് പുറത്ത് വന്നാൽ മാത്രമേ അറിയുകയുള്ളൂ. ഏതായാലും ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെക്കൻഡ് ലെഗ്ഗില്‍ ഇവർ ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.