സൂപ്പർ കപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് കണ്ണ് തള്ളിക്കുന്ന തുക,വാരിക്കൂട്ടുമോ കേരള ബ്ലാസ്റ്റേഴ്സ്?
കലിംഗ സൂപ്പർ കപ്പിന് പിന്നെ തുടക്കമായി കഴിഞ്ഞിട്ടുണ്ട്. എന്നാൽ മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് കളിക്കളത്തിലേക്ക് ഇറങ്ങുക. നാളെ നടക്കുന്ന മത്സരത്തിൽ ഷില്ലോങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഉച്ചക്ക് രണ്ടുമണിക്കാണ് ഈ മത്സരം നടക്കുക. ഒഡീഷയാണ് ഇത്തവണത്തെ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
വളരെ മികച്ച രൂപത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒഡീഷ ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്. മികച്ച നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളും അവർ തയ്യാറാക്കിയിട്ടുണ്ട്. ഏതായാലും ടൂർണമെന്റ് ജേതാക്കൾക്കും അർഹമായ ഒരു പരിഗണന തന്നെയാണ് അവർ നൽകുന്നത്. എന്തെന്നാൽ കണ്ണ് തള്ളിക്കുന്ന രൂപത്തിലുള്ള സമ്മാനത്തുകയാണ് സൂപ്പർ കപ്പ് ജേതാക്കളെ കാത്തിരിക്കുന്നത്.
ഇന്ത്യൻ ട്രാൻസ്ഫർ എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് കിരീടം നേടുന്ന ടീമിനെ 5 മില്യൺ ഡോളർ ആണ് ലഭിക്കുക. അതായത് 41 കോടി രൂപ. ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ഒരു തുക തന്നെയാണ്. അതുകൊണ്ടുതന്നെ കിരീട പോരാട്ടം കടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുന്നത് മൂന്ന് മില്യൺ ഡോളറാണ്.
ഏകദേശം 25 കോടി രൂപയോളം വരും ഇത്. സെമി ഫൈനലുകളിൽ പരാജയപ്പെട്ട് പുറത്താകുന്ന മറ്റു ടീമുകൾക്ക് ഒരു മില്യൺ ഡോളർ ആണ് ലഭിക്കുക.എട്ടര കോടി രൂപയോളം വരും ഇത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും രണ്ട് ലക്ഷം ഡോളർ കൂടിയുണ്ട്. അതായത് ഒന്നരക്കോടി രൂപക്ക് മുകളിൽ ഓരോ ടീമുകൾക്കും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ലഭിക്കും. ഇതാണ് ട്രാൻസ്ഫർ ഇന്ത്യ പുറത്തു വിട്ടിരിക്കുന്ന കണക്കുകൾ.
ഈ കണക്കുകൾ യാഥാർത്ഥ്യമാണെങ്കിൽ ഒരു വലിയ തുക തന്നെയാണ് ഈ ക്ലബ്ബുകളെ കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ആകെ നാല് ഗ്രൂപ്പുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ സെമിയിലേക്ക് യോഗ്യത നേടുകയാണ് ചെയ്യുക.കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.