പരിക്കു മൂലം പുറത്തായി, എന്നിട്ടും ലൂണ തന്നെ ഒന്നാമത്,ഇത് വല്ലാത്തൊരു മജീഷ്യൻ തന്നെ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആകെ 12 മത്സരങ്ങളാണ് കളിച്ചത്. അതിൽ 8 മത്സരങ്ങളിൽ വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്ത് തുടരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിച്ചപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് കേരള ബ്ലാസ്റ്റേഴ്സാണ്.ഇനി സെക്കന്റ് ലെഗ് ഫിക്സ്ച്ചറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
എന്നാൽ സെക്കന്റ് ലെഗിൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല. എന്തെന്നാൽ നായകൻ ലൂണയെ നഷ്ടമായി കഴിഞ്ഞിട്ടുണ്ട്.പരിക്ക് കാരണം ഈ സീസണിൽ ഇനി കളിക്കാൻ അദ്ദേഹത്തിന് കഴിയില്ല. പകരക്കാരനെ തേടിക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാനമായി കളിച്ച മോഹൻ ബഗാൻ,മുംബൈ എന്നിവർക്കെതിരെ ലൂണയുടെ അഭാവത്തിലാണ് ക്ലബ്ബ് കളിച്ചത്. പക്ഷേ വിജയിക്കാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
ആകെ 9 മത്സരങ്ങളാണ് ലൂണ ഈ സീസണിൽ കളിച്ചത്.അതിൽനിന്ന് മൂന്ന് ഗോളുകളും 4 അസിസ്റ്റുകളും നേടി കൊണ്ട് 7 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം നേടി.താരത്തിന്റെ ഈ സീസൺ അവസാനിച്ചിട്ടുണ്ട്. പരിക്ക് മൂലം പുറത്തായിട്ടും മറ്റൊരു കണക്കിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ലൂണ തന്നെയാണ്.അതായത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ച താരം ലൂണയാണ്. അവസാനത്തെ രണ്ട് മത്സരങ്ങൾ കളിക്കാതെയാണ് അദ്ദേഹം ഒന്നാം സ്ഥാനത്ത് തുടരുന്നത്.
26 ഗോളവസരങ്ങളാണ് ഈ സീസനിൽ അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്.ഫസ്റ്റ് ലെഗ്ഗിൽ ഒന്നാമനായി കൊണ്ട് അദ്ദേഹം ഫിനിഷ് ചെയ്തു.പക്ഷേ സെക്കന്റ് ലെഗ്ഗിൽ അദ്ദേഹം ഉണ്ടാവില്ല. രണ്ടാം സ്ഥാനത്ത് വരുന്നത് പഞ്ചാബിന്റെ തലാലാണ്.അദ്ദേഹം 22 ഗോൾ അവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് എഫ്സി ഗോവയുടെ റോഡ്രിഗസ് വരുന്നു.അദ്ദേഹം 21 ഗോൾ അവസരങ്ങൾ ഉണ്ടാക്കി.
21 ഗോളവസരങ്ങൾ തന്നെ സൃഷ്ടിച്ച ചെന്നൈയുടെ ക്രിവെല്ലേറോ നാലാം സ്ഥാനത്ത് വരുന്നു. 20 ചാൻസുകൾ ക്രിയേറ്റ് ചെയ്ത മുംബൈ സിറ്റിയുടെ സ്റ്റുവർട്ടാണ് അഞ്ചാം സ്ഥാനത്ത് വരുന്നത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ കുതിപ്പിന്റെ കാരണം ലൂണയാണ് എന്നത് ഇതിൽ നിന്നും വ്യക്തമാണ്. സെക്കൻഡ് ലെഗ്ഗിൽ അദ്ദേഹത്തെയായിരിക്കും ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുക.