ബ്ലാസ്റ്റേഴ്സ് അഡ്മിന് ഇതെന്ത് പറ്റി? 24 മണിക്കൂറിനിടെ പിൻവലിച്ചത് 3 പോസ്റ്റുകൾ,പൊങ്കാലയുമായി ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദിവസം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കലിംഗ സൂപ്പർ കപ്പിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മാച്ച് ഡേ ആയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഷില്ലോങ് ലജോങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.പെപ്രയുടെ ഇരട്ട ഗോളുകളും മുഹമ്മദ് ഐമന്റെ ഗോളുമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം നൽകിക്കൊടുത്തത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ അഡ്മിന്റെ ചില പ്രവർത്തികൾ ഇപ്പോൾ വലിയ രൂപത്തിൽ ചർച്ചയാവുന്നുണ്ട്. അതിന്റെ കാരണം 24 മണിക്കൂറിനിടെ കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച മൂന്ന് പോസ്റ്റുകൾ അവർ തന്നെ മിനുട്ടുകൾക്കകം പിൻവലിക്കുന്നു എന്നുള്ളതാണ്.ഇത് ആരാധകർക്കിടയിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്. സുപ്രധാന അനൗൺസ്മെന്റ് ഒക്കെ മിനുട്ടുകൾക്ക് ശേഷം പിൻവലിക്കുന്നത് ആരാധക രോഷം ഉയർത്തിയിട്ടുണ്ട്.
കലിംഗ സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ മിനുട്ടുകൾക്ക് ശേഷം അഡ്മിൻ അത് പിൻവലിച്ചു.ലാറ ശർമ്മ,ബിദ്യാസാഗർ സിംഗ് എന്നിവരെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.അതുകൊണ്ടാണ് പിൻവലിച്ചത് എന്നാണ് നിഗമനങ്ങൾ. തുടർന്ന് ആ രണ്ട് താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കുകയായിരുന്നു.
അഡ്മിന്റെ അശ്രദ്ധ തന്നെയാണ് അതിന് കാരണമായിട്ടുള്ളത്. അതുപോലെതന്നെ ഷില്ലോങ്ങിനെതിരെയുള്ള സ്റ്റാർട്ടിങ് ഇലവൻ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു.മിനിട്ടുകൾക്കകം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ആ പോസ്റ്റും അപ്രത്യക്ഷമായി.കുറച്ച് കഴിഞ്ഞതോടെ വീണ്ടും ഇലവൻ പ്രത്യക്ഷപ്പെട്ടു. എന്തിനാണ് ബ്ലാസ്റ്റേഴ്സ് അഡ്മിൻ ഡിലീറ്റ് ആക്കിയതെന്ന് വ്യക്തമല്ല. രണ്ടാമതും ഇലവൻ വന്നതിന് പിന്നാലെ ഇതിൽ ഉറപ്പിക്കാവോ എന്നാണ് ആരാധകർ തിരിച്ചു ചോദിച്ചത്.
അതിനിടെ മറ്റൊരു സംഭവം കൂടി ഉണ്ടായിട്ടുണ്ട്.അഡ്രിയാൻ ലൂണയുടെ പകരക്കാരനായി ഫെഡോർ ചെർനിച്ചിനെ കൊണ്ടുവന്നത് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചു. ഇത് ആരാധകർ വലിയ ആഘോഷമാക്കുന്നതിനിടയാണ് ആ പോസ്റ്റും പിൻവലിക്കപ്പെട്ടത്. ഇതോടെ ആരാധകർ കൺഫ്യൂഷനിലായി.ആ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയോ ഇല്ലയോ എന്ന കാര്യത്തിൽ പോലും സംശയങ്ങൾ നിലനിന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ബ്ലാസ്റ്റേഴ്സ് അഡ്മിൻ ആ പോസ്റ്റ് പങ്കുവെച്ചു.
ഇങ്ങനെ മൂന്ന് പോസ്റ്റുകളാണ് പിൻവലിച്ച് വീണ്ടും പോസ്റ്റ് ചെയ്തിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് അഡ്മിന് ഇതെന്തുപറ്റി എന്നാണ് എല്ലാവരും ചോദിക്കുന്നത്. ആരാധകരെ ഇങ്ങനെ വട്ടം കറക്കുന്നതിൽ പൊങ്കാലയും കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഏതായാലും ഇത്രയും പ്രധാനപ്പെട്ട ദിവസങ്ങളിൽ നിരുത്തരവാദപരമായി പെരുമാറുന്നത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.