ആരാധകരെ പോലെ നിങ്ങളുടെ മടങ്ങിവരവിനായി ഞാനും കാത്തിരിക്കുകയാണ്:ലൂണ സെലിബ്രേഷൻ നടത്തി മെസ്സേജുമായി ജസ്റ്റിൻ.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിച്ച താരങ്ങളിൽ ഒരാളാണ് ജസ്റ്റിൻ ഇമ്മാനുവൽ. യുവതാരമായ ഇദ്ദേഹം ട്രയൽസിന് വേണ്ടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത്. പിന്നീട് ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ ടീമിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുകയും ചെയ്തു.
എന്നാൽ ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിലാണ് പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ പൊസിഷനിലേക്ക് കൊണ്ടുവന്നത്.ഇതോടുകൂടി ജസ്റ്റിൻ ഇമ്മാനുവലിന് സ്ഥാനം ഇല്ലാതായി. തുടർന്ന് ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളക്ക് അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ കൈമാറുകയായിരുന്നു.നിലവിൽ ഗോകുലം കേരളക്ക് വേണ്ടിയാണ് ജസ്റ്റിൻ ഇമ്മാനുവൽ കളിച്ചുകൊണ്ടിരിക്കുന്നത്.മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നു.
എന്നാൽ അതിന് മുൻപേ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറി വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ഒരു സെലിബ്രേഷൻ നടത്തുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.ദി മജീഷ്യൻ സെലിബ്രേഷൻ എന്നാണ് അതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് അദ്ദേഹം നൽകിയിരിക്കുന്നത്. അതായത് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ സെലിബ്രേഷൻ അനുകരിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.
അഡ്രിയാൻ ലൂണയെ അവിടെ മെൻഷൻ ചെയ്തിട്ടുണ്ട്. മാത്രമല്ല മറ്റൊരു കാര്യം കൂടി ചേർത്തിട്ടുണ്ട്. എല്ലാ ആരാധകരെ പോലെയും നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടി ഞാനും കാത്തിരിക്കുകയാണ് എന്നാണ് ജസ്റ്റിൻ ഇമ്മാനുവൽ എഴുതിയിട്ടുള്ളത്.അഡ്രിയാൻ ലൂണയോടുള്ള ഇഷ്ടമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
ഏതായാലും ലൂണ ഈ സീസണിൽ കളിക്കില്ല എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.അടുത്ത സീസണിൽ മാത്രമാണ് അദ്ദേഹം തിരിച്ചെത്തുക.പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനോടുള്ള ഇഷ്ടം എപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെക്കുന്ന ഒരു വ്യക്തിയാണ് ജസ്റ്റിൻ ഇമ്മാനുവൽ.