Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഒരു പേടിയുമില്ലാത്ത പിള്ളേർ:കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളെ പ്രശംസിച്ച് ദിമിത്രിയോസ്.

985

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളുടെ പ്രകടനം. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്ന മലയാളി താരങ്ങളുടെ പ്രകടനം. പല പ്രധാനപ്പെട്ട താരങ്ങൾ പരിക്കു മൂലം പുറത്തായപ്പോഴും അതിന്റെ അഭാവം ക്ലബ്ബ് അറിയാതിരുന്നത് ഈ താരങ്ങളുടെ സാന്നിധ്യം കാരണമാണ്.

സമ്മർദ്ദങ്ങൾ ഒന്നും കൂടാതെ കളിക്കാൻ ഈ പ്രതിഭകൾക്ക് കഴിയുന്നു എന്നതാണ് ഏറ്റവും പ്രത്യേകതയുള്ള കാര്യം.സച്ചിൻ സുരേഷ്,വിബിൻ മോഹനൻ,ഐമൻ,അസ്ഹർ എന്നിവരുടെ പ്രകടനമൊക്കെ ഈ സീസണിൽ ക്ലബ്ബിന് വളരെയധികം സഹായകരമാകുന്നുണ്ട്. കഴിഞ്ഞ ഷില്ലോങ്‌ ലജോങ്ങിനെതിരെയുള്ള മത്സരത്തിൽ സീനിയർ ടീമിന് വേണ്ടിയുള്ള ആദ്യ ഗോൾ നേടാൻ ഐമന് സാധിച്ചിരുന്നു.

ഈ താരങ്ങളെയെല്ലാം പ്രശംസിച്ചു കൊണ്ട് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിത്രിയോസ് മുന്നോട്ട് വന്നിട്ടുണ്ട്.ക്ലബ്ബിന്റെ പ്രകടനത്തിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ താരങ്ങൾക്ക് കഴിയുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒരു ഭയപ്പാടും ഇല്ലാതെ ഇവർ കളിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത എന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈ യുവതാരങ്ങൾ എല്ലാവരും വളരെയധികം ഇംപ്രൂവ് ആയി എന്നത് ഞാൻ നിർബന്ധമായും പറയേണ്ട ഒരു കാര്യമാണ്. അവർ വളരെയധികം ടാലന്റ്ഡാണ്. മാത്രമല്ല വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.അവരുടെ വളർച്ചക്ക് സഹായകരമാവാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ ഉള്ളത്,മികച്ച ഫുട്ബോൾ കളിക്കാൻ വേണ്ടി ഞങ്ങൾ അവരെ സഹായിക്കും. ഞങ്ങളുടെ മികച്ച പ്രകടനത്തിൽ നിർണായക പങ്കുവഹിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇവരുടെ ഏറ്റവും വലിയ കാര്യം, ഒരു പേടിയും ഇല്ലാതെ ഇവർക്ക് കളിക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. അത് ഞങ്ങളെ ഒരുപാട് സഹായിക്കുന്നു,ഇതാണ് ദിമി പറഞ്ഞിട്ടുള്ളത്.

സൂപ്പർ കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എതിരാളികൾ ജംഷെഡ്പൂർ എഫ്സിയാണ്. രണ്ട് ടീമുകളും ആദ്യത്തെ മത്സരം വിജയിച്ചു കൊണ്ടാണ് ഈ മത്സരത്തിന് വരുന്നത്. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം നടന്നേക്കും.