ഒരു കിരീടം പോലുമില്ലെന്ന് മറക്കരുത്,വളരെ വലിയ ആരാധക കൂട്ടമാണ് നിങ്ങൾക്കുള്ളത്: ബ്ലാസ്റ്റേഴ്സിനോട് ആരാധകർ.
കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷെഡ്പൂർ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. പരാജയപ്പെട്ടതോടുകൂടി സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു.
ഇത് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. കിരീടം നേടാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞ് കുളിച്ചിരിക്കുന്നത്.സൂപ്പർ കപ്പിന് വലിയ പ്രാധാന്യമൊന്നും പരിശീലകനും താരങ്ങളും നൽകിയിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയോട് കൂടിയായിരുന്നു കഴിഞ്ഞ മത്സരത്തെ കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചിരുന്നത്. എന്നാൽ ഈ ബ്ലാസ്റ്റേഴ്സിന് ആരാധകരുടെ വക ഒരു ഓർമ്മപ്പെടുത്തലുണ്ട്.
വിജയിക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ജംഷെഡ്പൂരിനെതിരെയുള്ള മത്സരത്തിനിടയിൽ ഉണ്ടായിരുന്നില്ല എന്നാണ് ആരാധകർ ആരോപിക്കുന്നത്.സൂപ്പർ കപ്പിന് ഗൗരവത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പരിഗണിച്ചില്ല.കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു കിരീടം പോലുമില്ല എന്നുള്ള കാര്യം മറക്കാൻ പാടില്ല,ഒരു വലിയ ആരാധകക്കൂട്ടം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്, അതും എപ്പോഴും ഓർമ്മയിൽ വേണം.
ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ക്ലബ്ബിനെ ഓർമിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പരാജയവും അതിനെ തുടർന്നുണ്ടായ പുറത്താവലും വലിയ നിരാശ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട താരങ്ങളെ ലഭ്യമായിട്ടും മോശം പ്രകടനമാണ് ജംഷഡ്പൂരിനെതിരെ നടത്തിയത്. അക്കാര്യത്തിലാണ് ആരാധകർക്ക് നിരാശയുള്ളത്.
ഇനിയിപ്പോ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ ഒരു മത്സരം കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാനുണ്ട്.ആ മത്സരത്തിൽ വിജയിച്ചിട്ടും കാര്യമില്ല, ജംഷെഡ്പൂരിനോട് പരാജയപ്പെട്ടതുകൊണ്ടുതന്നെ അവർ സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. ഇനി ഐഎസ്എലിന്റെ സെക്കൻഡ് ലെഗ്ഗിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലാണ് ആരാധകരുടെ പ്രതീക്ഷകൾ.