നെയ്മർ മെസ്സിക്ക് വോട്ട് ചെയ്തുവെന്ന് പ്രചരണം, ഞാൻ ഒന്നിനും വോട്ട് ചെയ്തിട്ടില്ലെന്ന് നെയ്റുടെ പ്രതികരണം.
ഫിഫ ബെസ്റ്റ് അവാർഡ് കഴിഞ്ഞ വർഷത്തേതും ലയണൽ മെസ്സി തന്നെയാണ് സ്വന്തമാക്കിയത്.ഏർലിംഗ് ഹാലന്റിനെയാണ് ലയണൽ മെസ്സി ഇത്തവണ പരാജയപ്പെടുത്തിയിട്ടുള്ളത്. 2022ലെ ഫിഫ ബെസ്റ്റും മെസ്സി തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്. പക്ഷേ ഇത്തവണ മെസ്സിക്ക് നൽകിയത് വലിയ വിവാദമായിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ മെസ്സിയുടെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ല.പക്ഷേ വോട്ടിംഗ് മെസ്സിക്ക് അനുകൂലമാവുകയായിരുന്നു. പ്രത്യേകിച്ച് ക്യാപ്റ്റൻമാരുടെ വോട്ടിംഗിൽ മെസ്സിക്ക് മുൻതൂക്കം ലഭിച്ചു. ഇതോടുകൂടിയാണ് മെസ്സി ഹാലന്റിനെ തോൽപ്പിച്ചത്. ഇതിനിടെ ഒരു വ്യാജ പ്രചരണം നടന്നിരുന്നു.
ലയണൽ മെസ്സിയുടെ സുഹൃത്താണ് നെയ്മർ ജൂനിയർ. അദ്ദേഹം ബ്രസീലിനെ പ്രതിനിധീകരിച്ചുകൊണ്ട് വോട്ട് ചെയ്തത് ലയണൽ മെസ്സിക്ക് ആണ് എന്നായിരുന്നു പ്രചരണം. നെയ്മർ ജൂനിയർ തന്റെ രണ്ടാമത്തെ വോട്ട് എംബപ്പേക്കും മൂന്നാമത്തെ വോട്ട് ഏർലിംഗ് ഹാലന്റിനും നൽകിയെന്ന് ചില മീഡിയാസ് റിപ്പോർട്ട് ചെയ്തു. പക്ഷേ ഈ പ്രചാരണത്തിൽ പ്രതികരണവുമായി വന്നിട്ടുണ്ട്.
ഞാൻ ഒന്നിനും വോട്ട് ചെയ്തിട്ടില്ല എന്നാണ് നെയ്മറുടെ പ്രതികരണം. ചിരിക്കുന്ന റിയാക്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്. കമന്റ് ആയി കൊണ്ടാണ് നെയ്മർ ഇത് എഴുതിയിട്ടുള്ളത്. അതായത് ബ്രസീലിനെ പ്രതിനിധീകരിച്ചുകൊണ്ട് നെയ്മർ ജൂനിയർ അല്ല വോട്ട് ചെയ്തിട്ടുള്ളത്. മറിച്ച് കാസമിറോയാണ്.അദ്ദേഹമാണ് ബ്രസീലിന്റെ ക്യാപ്റ്റനായി കൊണ്ട് പ്രതിനിധീകരിച്ചിട്ടുള്ളത്.
ബ്രസീൽ ദേശീയ ടീമിന്റെ രണ്ടാമത്തെ വോട്ട് ലഭിച്ചത് ലയണൽ മെസ്സിക്ക് തന്നെയാണ്.ഏതായാലും മെസ്സിയുടെ പുരസ്കാര വിജയത്തിൽ ഇപ്പോൾ വിവാദങ്ങൾ തുടരുകയാണ്. അർഹതയില്ലാത്ത ഒരു അവാർഡ് മെസ്സിക്ക് നൽകിയതിൽ പ്രതിഷേധം വ്യാപകമാണ്. അവാർഡിന് അർഹതയുണ്ടായിരുന്ന ഹാലന്റിനെ തഴഞ്ഞത് തികച്ചും അനീതിയാണ് എന്നാണ് പലരും ആരോപിക്കുന്നത്.