ആരോട് പറയാൻ..? ആര് കേൾക്കാൻ..? ദുരവസ്ഥ പങ്കുവെച്ച് ആഷിഖ് കുരുണിയൻ.
ഇന്ത്യയുടെ ദേശീയ ടീമിന് വേണ്ടിയും ഇന്ത്യൻ സൂപ്പർ ലീഗ് വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് വേണ്ടിയും കളിക്കുന്ന താരമാണ് മലയാളി സൂപ്പർതാരമായ ആഷിക് കുരുണിയൻ. ഫുട്ബോളിന് കേരള ഗവൺമെന്റിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇദ്ദേഹം നേരത്തെ തന്നെ വിമർശിച്ച കാര്യമാണ്. മികച്ച സൗകര്യങ്ങൾ ഉള്ള സ്റ്റേഡിയം പരിശീലനത്തിന് ലഭിക്കാത്തതിനെ ഇദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് കായിക മന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഒരിക്കൽ കൂടി ആഷിക് കുരുണിയൻ കേരളത്തിലെ അനാസ്ഥയുടെ ഒരു വീഡിയോ പങ്കു വച്ചിട്ടുണ്ട്. അതായത് 5 കോടി രൂപ ചിലവിട്ട് കൂത്തുപറമ്പിൽ നിർമ്മിച്ച മനോഹരമായ സ്റ്റേഡിയം ഇന്ന് നശിച്ചു കിടക്കുകയാണ്.അധികൃതരുടെ അനാസ്ഥ മൂലം ആർക്കും തന്നെ അത് ഉപയോഗപ്പെടുന്നില്ല. ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത് ഫുട്ബോൾ താരമായ ഉബൈദ് സിക്കെയാണ്.ഈ വീഡിയോയാണ് ആഷിഖ് കുരുനിയൻ ഷെയർ ചെയ്തിരിക്കുന്നത്.
ഒരു മാറ്റവുമില്ല. ആരോട് പറയാൻ? ആര് കേൾക്കാൻ എന്നാണ് ഇതിന്റെ ക്യാപ്ഷനായി കൊണ്ട് ആഷിക്ക് കുറിച്ചിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ മൂലം മികച്ച ഒരു സ്റ്റേഡിയം ഒന്നിനും പറ്റാതെ നശിച്ചു പോകുന്നതിനെ ഇദ്ദേഹം ശ്രദ്ധയിൽ പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.കോടികൾ മുടക്കി നിർമ്മിച്ച സ്റ്റേഡിയം നല്ല രൂപത്തിൽ പരിപാലിക്കാൻ പോലും അധികൃതർക്ക് കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത.ഏതായാലും ഇത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സ്റ്റേഡിയങ്ങളുടെയും സ്ഥിതി ഇതൊക്കെ തന്നെയാണ്.
പല പദ്ധതികളും കൊട്ടിഘോഷിച്ചു നടപ്പിലാക്കുന്നു എന്നതിനപ്പുറം അതിനുശേഷം എന്ത് സംഭവിക്കുന്നു എന്നുള്ളത് ആരും തിരിച്ചറിയാറില്ല.എന്നാൽ പലതും ഫലം കാണാതെ,ഉപകാരപ്പെടാതെ പോവുകയാണ് ചെയ്യാറുള്ളത്. കൂത്തുപറമ്പിലെ സ്റ്റേഡിയവും അങ്ങനെ തന്നെയാണ്.മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം എന്നിവയ്ക്കൊക്കെ ഇത്തരത്തിലുള്ള വിമർശനങ്ങൾ നേരത്തെ ഏൽക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്.ഏതായാലും വലിയ പ്രോജക്ട് കേരള ഗവൺമെന്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 8 സ്റ്റേഡിയങ്ങളും 4 ട്രെയിനിങ് സൗകര്യങ്ങളും ആണ് കേരളത്തിൽ പുതുതായി നിർമ്മിക്കാൻ പോകുന്നത്.
800 കോടി രൂപയാണ് അതിനായി കേരള ഗവൺമെന്റ് നീക്കിവെച്ചിരിക്കുന്നത്. പക്ഷേ ഈ സ്റ്റേഡിയങ്ങൾ കൊട്ടിഘോഷിച്ചു നിർമ്മിച്ചാലും അതിന്റെ പരിപാലനം ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.പലതും പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് ഉപയോഗപ്പെടാതെ പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അതിനൊരു മാറ്റം വരേണ്ടത് അനിവാര്യമാണ്.