8 സ്റ്റേഡിയങ്ങൾ വെറും വാക്കല്ല,നിർമ്മിക്കുന്നത് മീരാൻസ് ഗ്രൂപ്പ്, ജില്ലകൾ തീരുമാനിച്ചു!
കേരള ഫുട്ബോളിന് ഏറെ ഊർജ്ജം പകരുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നത്.എന്തെന്നാൽ വലിയ രൂപത്തിലുള്ള നിക്ഷേപം തന്നെ കേരള ഫുട്ബോളിൽ നടത്താൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്.800 കോടി രൂപയുടെ ഇൻവെസ്റ്റ്മെന്റാണ് കേരളത്തിൽ വരാൻ പോകുന്നത്. മുഖ്യമന്ത്രിയും കായികമന്ത്രിയും ചേർന്ന് കൊണ്ടാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാൽ ഇത് കേവലം വാഗ്ദാനമായി പോകുമോ എന്ന ഭയം ഫുട്ബോൾ ആരാധകർക്ക് ഉണ്ട്. വെറും വാക്കായി പോകുമോ എന്ന ഭയമാണ് ഉള്ളത്. കാരണം മുൻപ് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ട്. പക്ഷേ ഇത്തവണ ഇത് വെറും വാക്കാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം കൃത്യമായ രൂപരേഖ ഈ പദ്ധതികൾക്ക് ഉണ്ട്.
ഈ 8 സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത് പ്രശസ്ത ഗ്രൂപ്പ് ആയ മീരാൻസ് ഗ്രൂപ്പ് ആണ്. 8 ജില്ലകളിലായാണ് 8 സ്റ്റേഡിയങ്ങൾ വരിക.ആദ്യഘട്ടത്തിൽ കൊച്ചിയിലാണ് സ്റ്റേഡിയം നിർമ്മിക്കുക. കൊച്ചി ഇൻഫോപാർക്കിന്റെ തൊട്ടടുത്തായിട്ടാണ് ഈ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള സ്റ്റേഡിയം വരിക.
രണ്ടാംഘട്ടത്തിൽ കോഴിക്കോട്,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കും. അതിനുശേഷം തൃശൂർ,കണ്ണൂർ, കാസർഗോഡ്, പത്തനംതിട്ട എന്ന ജില്ലകളിൽ സ്റ്റേഡിയങ്ങൾ വരും. ഇതിന് പുറമെ നാല് അക്കാദമികൾ കൂടി ഇവർ നിർമ്മിക്കുന്നുണ്ട്.
5 വർഷത്തിനുള്ളിലാണ് ഈ 8 സ്റ്റേഡിയങ്ങൾ നിർമ്മിക്കപ്പെടുക.മൂന്നുവർഷത്തിനുള്ളിൽ ഈ നാല് അക്കാദമികളും നിർമ്മിക്കപ്പെടും.വളരെ മികച്ച രൂപത്തിലുള്ള സ്റ്റേഡിയം തന്നെയായിരിക്കും നിർമ്മിക്കപ്പെടുക. 40000 വരെ കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കാനാണ് പദ്ധതികൾ. ഇതെല്ലാം ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.