എന്തുകൊണ്ട് പരാജയപ്പെട്ടു? തോൽവിക്കുള്ള കാരണങ്ങൾ പറഞ്ഞ് ഇവാൻ വുക്മനോവിച്ച്.
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പതിമൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒഡീഷ ഒന്നിനെതിരെ 2 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിന്ന കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ പിഴക്കുകയായിരുന്നു. നാല് മിനിട്ടിനിടെ രണ്ട് ഹെഡർ ഗോളുകൾ വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
ഇതോടെ തുടർച്ചയായ മൂന്ന് തോൽവികൾ ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങി കഴിഞ്ഞു. സൂപ്പർ കപ്പിൽ നടന്ന അവസാന മത്സരങ്ങളിൽ ജംഷഡ്പൂർ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നത്. ഇപ്പോൾ ഒഡിഷയും അവരെ പരാജയപ്പെടുത്തി കഴിഞ്ഞു. കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ വിജയിക്കാനായിട്ടില്ല എന്ന കണക്കുകളും ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായ ഒന്നാണ്.
എന്തുകൊണ്ടാണ് ഒഡീഷയോട് പരാജയപ്പെട്ടത് എന്നത് മത്സരശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനോട് ചോദിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് വരുത്തിവെച്ച ചെറിയ മിസ്റ്റേക്കുകൾ തോൽവിക്ക് കാരണമായി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതായത് സെറ്റ് പീസുകളിലെ അശ്രദ്ധയും മറ്റു ചില അശ്രദ്ധകളും കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുകയാണ് ചെയ്തിട്ടുള്ളത്.പരിശീലകന്റെ വിശദീകരണം ഇങ്ങനെയാണ്.
മത്സരം പരാജയപ്പെട്ടതിൽ ഞങ്ങൾ ദുഃഖിതരാണ്.വളരെ ചെറിയ കാര്യങ്ങൾക്കാണ് ഞങ്ങൾക്ക് വില കൊടുക്കേണ്ടി വന്നത്. ചെറിയ പിഴവുകളാണ് ഞങ്ങൾ വരുത്തിവെച്ചത്.ഒഡീഷയെ പോലെയുള്ള ടീമുകൾക്കെതിരെ ഇത്തരം പിഴവുകളാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക. മറ്റു ചില ടീമുകൾക്കെതിരെയാണെങ്കിൽ ഇത് പ്രശ്നമാകില്ല. പക്ഷേ ഒഡീഷയെ പോലെയുള്ള ടീമുകൾക്കെതിരെ ഇതിന് വില കൊടുക്കേണ്ടി വരും. രണ്ടാം പകുതിയിൽ റെഡിയാവാത്ത ചില പുതിയ താരങ്ങളെ വച്ച് ഞങ്ങൾ പുഷ് ചെയ്യാൻ നോക്കി. ആദ്യ പകുതിയിൽ ഞങ്ങൾ മികച്ച പ്രകടനമാണെന്ന് നടത്തിയത്, ഞങ്ങളുടെ യുവ താരങ്ങൾ മികച്ച രൂപത്തിൽ കളിച്ചിരുന്നു, ആ രീതിയിലാണ് ഞങ്ങൾ മുന്നോട്ടു പോകേണ്ടത്,ഇവാൻ വുക്മനോവിച്ച് പറഞ്ഞു.
ആദ്യപകുതിയിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കൂടുതൽ ഗോളവസരങ്ങൾ തുറന്നടുക്കാനും പ്രതിരോധം മികച്ച രൂപത്തിൽ കാക്കാനും കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.എന്നാൽ രണ്ടാം പകുതിയും തീർത്തും വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ മാറുകയായിരുന്നു.