ഗുർപ്രീത്.. എങ്ങനെയുണ്ടായിരുന്നു ബിരിയാണി? മുന്നിൽ വെച്ച് പരിഹസിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകനോ? പോര് മുറുകുന്നു.
ഈ സീസൺ ബംഗളൂരു എഫ്സിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയ ഒരു സീസണാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിലെ പതിനൊന്നാം സ്ഥാനക്കാരാണ് ബംഗളൂരു എഫ്സി.13 മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.5 സമനിലയും ആറ് തോൽവിയും അവർ വഴങ്ങി.11 പോയിന്റ് മാത്രമാണ് ഇപ്പോൾ അവർക്കുള്ളത്. അത്രയും ബുദ്ധിമുട്ടേറിയ സമയമാണ് ബിഎഫ്സിക്കുള്ളത്.
ഏറ്റവും അവസാനമായി കളിച്ച മത്സരത്തിൽ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പഞ്ചാബ് എഫ്സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു.ജോർദാൻ,മെയ്സൻ,തലാൽ എന്നിവരുടെ ഗോളുകളാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ബംഗളൂരുവിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. അഥവാ ഡൽഹിയിൽ വച്ചായിരുന്നു ഈ മത്സരം അരങ്ങേറിയിരുന്നത്.
മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം ടീം ബസിലേക്ക് പോകുന്നവരുടെ ബംഗളുരു ഗോൾകീപ്പറായ ഗുർപ്രീത് സിംഗ് സന്ധു ആരാധകരെ നിരാശപ്പെടുത്തിയിരുന്നില്ല.തനിക്ക് വേണ്ടി കാത്തുനിന്ന ആരാധകരെ അദ്ദേഹം സമീപിക്കുകയായിരുന്നു. അവർക്ക് ഓട്ടോഗ്രാഫ് ഉൾപ്പെടെയുള്ളതെല്ലാം സന്ധു നൽകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത് വെച്ച് ഒരു ആരാധകൻ അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു.
ഗുർപ്രീത്.. എങ്ങനെയുണ്ടായിരുന്നു ബിരിയാണി എന്നാണ് ആരാധകൻ ഉച്ചത്തിൽ അദ്ദേഹത്തോട് ചോദിച്ചിട്ടുള്ളത്. നിരന്തരം അദ്ദേഹം ഇതുതന്നെ പരിഹസിച്ചു കൊണ്ട് ചോദിക്കുന്നുണ്ടെങ്കിലും സന്ധു അത് കേട്ട ഭാവം നടിക്കുന്നില്ല.ഇതിന്റെ വീഡിയോയാണ് പുറത്തേക്ക് വന്നിട്ടുള്ളത്.എന്നാൽ ഈ ആരാധകൻ ആരാണ് എന്നുള്ളത് വ്യക്തമല്ല. പക്ഷേ സോഷ്യൽ മീഡിയയിലെ പലരുടെയും കണ്ടെത്തൽ ഇത് ഒരു മലയാളിയാണ്,ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകനാണ് എന്നാണ്.ആക്സന്റ് വെച്ചു കൊണ്ടാണ് ഈ പലരും കണ്ടെത്തിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിലുള്ള ബിരിയാണി വൈരം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. പഞ്ചാബിനെതിരെയുള്ള തോൽവി ആ ആരാധകൻ ബംഗളുരുവിനെയും ഗോൾകീപ്പറേയും പരിഹസിക്കാനുള്ള ആയുധമായി ഉപയോഗിച്ചിരിക്കുകയാണ്. ഇതിനെതിരെ ബംഗളുരു ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും ഒരു ട്രോഫി ലഭിക്കാത്തത് എന്നാണ് ഇവർ ആരോപിച്ചിരിക്കുന്നത്.