ബുദ്ധിമുട്ടുന്ന ഹൈദരാബാദിന് ആശ്വാസ വാക്കുകളുമായി ഹ്യൂഗോ ബോമസ്, ഒരിക്കലും അവരെ വിലകുറച്ച് കാണാനാവില്ലെന്ന് മോഹൻ ബഗാൻ സൂപ്പർ താരം.
വളരെയധികം പ്രതിസന്ധിഘട്ടത്തിലൂടെയാണ് മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി പോയിക്കൊണ്ടിരിക്കുന്നത്. കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. മാനേജ്മെന്റ് താരങ്ങൾക്ക് സാലറി നൽകാത്തതുകൊണ്ട് തന്നെ ഒരു വിദേശ താരം ഒഴികെയുള്ള മറ്റെല്ലാ വിദേശ താരങ്ങളും ക്ലബ്ബ് വിട്ടു. കൂടാതെ പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങൾ എല്ലാവരും തന്നെ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയും ചെയ്തു.
സാലറി കിട്ടാത്തത് കൊണ്ട് തന്നെ സ്റ്റാഫുകൾ പോലും പ്രതിഷേധം ഉയർത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അക്കാദമിയിലെ താരങ്ങളെ വച്ചുകൊണ്ടാണ് ഇപ്പോൾ ഹൈദരാബാദ് മുന്നോട് പോയിക്കൊണ്ടിരിക്കുന്നത്.13 മത്സരങ്ങളിൽ നിന്ന് ഒരു വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.4 പോയിന്റുള്ള അവർ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.
ഇനി ഹൈദരാബാദിന്റെ എതിരാളികൾ കരുത്തരായ മോഹൻ ബഗാനാണ്.അവരുടെ സൂപ്പർ താരമായ ഹ്യൂഗോ ബോമസ് ഹൈദരാബാദിനെ ഒട്ടും വില കുറച്ച് കാണാൻ ഉദ്ദേശിക്കുന്നില്ല.ഹൈദരാബാദിന്റെ ഇന്ത്യൻ താരങ്ങൾ മികച്ച രൂപത്തിൽ പോരാടുന്നു എന്നാണ് ഹ്യൂഗോ ബോമസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഒരുപാട് പ്രതിഭയുള്ള ഇന്ത്യൻ താരങ്ങൾ അവർക്കുണ്ട്. അവർ മുഖാന്തരം ഹൈദരാബാദ് ഒരു കടുത്ത പോരാട്ടം തന്നെ മത്സരങ്ങളിൽ നടത്തുന്നുണ്ട്.സൂപ്പർ കപ്പിൽ വളരെ മികച്ച പ്രകടനം നടത്തിയവരാണ് ഹൈദരാബാദ്. അതുകൊണ്ടുതന്നെ അവരെ വിലകുറച്ചു കാണുന്നത് യാതൊരുവിധ അർത്ഥവുമില്ല,ഇതാണ് ബോമസ് പറഞ്ഞിട്ടുള്ളത്.
വരുന്ന ഫെബ്രുവരി 10ആം തീയതിയാണ് മോഹൻ ബഗാനും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുക. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ ഉള്ളത്.11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് അവർക്കുള്ളത്.