അഡ്രിയാൻ ലൂണ മുംബൈയിൽ,ദിമിയും തിരിച്ചെത്തി,ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്ക് പരിശീലനത്തിനിടെയായിരുന്നു പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തിന് സർജറി ആവശ്യമായി വന്നു. ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല എന്നത് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. സർജറിക്ക് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
മുംബൈയിൽ വെച്ചുകൊണ്ടായിരുന്നു സർജറി നടത്തിയിരുന്നത്.ലൂണ ഇപ്പോൾ മുംബൈയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. അതിന്റെ ചിത്രങ്ങൾ പുറത്തേക്ക് വന്നു കഴിഞ്ഞു. തന്റെ റിഹാബിലിറ്റേഷൻ പ്രോസസിന് വേണ്ടിയാണ് ലൂണ മുംബൈയിലേക്ക് തന്നെ തിരിച്ചു വന്നിട്ടുള്ളത്. പരിക്കിൽ നിന്നും മുക്തനാവുന്ന പ്രക്രിയ ലൂണ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.പ്രതീക്ഷിച്ചതിലും വേഗത്തിൽ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.
ഇതിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശങ്ക നൽകിയിരുന്ന മറ്റൊരു കാര്യം ദിമിയുടെ അഭാവമായിരുന്നു. അതായത് കഴിഞ്ഞ ദിവസങ്ങളിലെ ട്രെയിനിങ് സെഷനിൽ ദിമി പങ്കെടുത്തിരുന്നില്ല.മസിൽ സ്‌ട്രെയിൻ മൂലമായിരുന്നു ദിമി പരിശീലനത്തിൽ നിന്നും വിട്ടുനിന്നത്. എത്രകാലം അദ്ദേഹം വിട്ടുനിൽക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അദ്ദേഹം തിരിച്ചെത്തിയത് ആരാധകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.
ഇന്നലത്തെ ട്രെയിനിങ് സെഷനിൽ ദിമി ക്ലബ്ബിനോടൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്.വരുന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.പന്ത്രണ്ടാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി കലൂരിൽ വച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടക്കുക. വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ഈ മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന പ്രതീക്ഷകളും ആരാധകർക്കുണ്ട്.
എന്തെന്നാൽ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വിജയ വഴിയിലേക്ക് തിരിച്ചെത്തൽ അത്യാവശ്യമാണ്. പല പ്രധാനപ്പെട്ട താരങ്ങളും പരിക്കിന്റെ പിടിയിലാണ് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ജീക്സൺ സിംഗ് കളിക്കാൻ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം അടുത്ത മത്സരത്തിൽ പങ്കെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.