ഞാനാണ് ഇവിടെയുള്ളത്, നിങ്ങളുടെ മെസ്സിയല്ല, രോഷാകുലനായി ക്രിസ്റ്റ്യാനോ,അൽ ഹിലാലിന്റെ സ്കാർഫ് സ്വകാര്യഭാഗത്ത് ഉപയോഗിച്ചതും വിവാദത്തിൽ.
ഇന്നലെ റിയാദ് സീസൺ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ വിജയം നേടിയത് അൽ ഹിലാലായിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അൽ ഹിലാൽ വിജയം നേടിയത്. പതിനേഴാം മിനിറ്റിൽ സാവിച്ചും മുപ്പതാം മിനുട്ടിൽ അൽ ദവ്സരിയും നേടിയ ഗോളുകളാണ് അൽ ഹിലാലിന് വിജയവും കിരീടവും സമ്മാനിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കു മൂലം കഴിഞ്ഞ ചില മത്സരങ്ങൾ കളിച്ചിരുന്നില്ല.പക്ഷേ ഈ ഫൈനൽ മത്സരത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. എന്നാൽ പ്രത്യേകിച്ച് ഒരു ഇമ്പാക്ട് ഈ ഫൈനൽ മത്സരത്തിൽ ഉണ്ടാക്കാൻ ഈ സൂപ്പർതാരത്തിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ പരാജയപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിരാശ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല അൽ ഹിലാൽ ആരാധകർ അദ്ദേഹത്തെ മത്സരത്തിനിടയിൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.മെസ്സി..മെസ്സി എന്ന് ചാന്റ് ചെയ്തു കൊണ്ടാണ് റൊണാൾഡോയെ എതിർ ആരാധകർ പ്രകോപിപ്പിച്ചത്. ഇതിൽ റൊണാൾഡോ പ്രകോപിതനായിട്ടുമുണ്ട്. ഞാനാണ് ഇവിടെയുള്ളത്, അല്ലാതെ നിങ്ങളുടെ മെസ്സി അല്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഹിലാൽ ആരാധകരോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല വീണ്ടും ചാന്റ് ചെയ്തോളൂ എന്ന് ദേഷ്യത്തോടെ അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ മറ്റൊരു പ്രവർത്തി കൂടി വലിയ വിവാദമായിട്ടുണ്ട്. അതായത് റൊണാൾഡോ ടണലിലേക്ക് നടന്ന് പോകുന്ന സമയത്ത് അൽ ഹിലാൽ ആരാധകർ ഒരു സ്കാർഫ് താരത്തിന്റെ നേരെ എറിയുകയായിരുന്നു. എന്നാൽ അത് എടുത്ത റൊണാൾഡോ ദേഷ്യത്തോടെ സ്വകാര്യ ഭാഗത്ത് എടുത്ത് ഉപയോഗിക്കുകയായിരുന്നു.ഇത് വലിയ വിവാദമായിട്ടുണ്ട്. അൽ ഹിലാലിനെ അപമാനിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് ആരാധകർ തന്നെ ഈ താരത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
മത്സരത്തിലെ പരാജയം റൊണാൾഡോയെ തീർത്തും നിരാശനാക്കിയിട്ടുണ്ട്.അൽ ഹിലാലിനെതിരെയുള്ള മത്സരത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ പുതിയതല്ല. പലപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നവരാണ് അൽ ഹിലാൽ ആരാധകർ.ക്രിസ്റ്റ്യാനോ അതിനോട് റിയാക്ട് ചെയ്യുകയും ചെയ്യാറുണ്ട്.