Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഹ്യൂഗോ ബോമസിനെ പറഞ്ഞ് വിട്ട് മോഹൻ ബഗാൻ,മുമ്പ് അന്വേഷണം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് അവസരം ഉപയോഗപ്പെടുത്തുമോ?

13,176

ഈ സീസണിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ മോഹൻ ബഗാന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അവരുടെ ആരാധകർ രോഷാകുലരാണ്.കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകളോട് അവർ ഈ സീസണിൽ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഡെർബി മത്സരത്തിൽ സമനിലയായിരുന്നു ഫലം.

മോഹൻ ബഗാന്റെ സൂപ്പർ താരമായ ഹ്യൂഗോ ബോമസിനെ ഇപ്പോൾ ക്ലബ്ബ് ഒഴിവാക്കിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ബോമസ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. അതായത് മോഹൻ ബഗാൻ ഒഫീഷ്യലായി കൊണ്ട് ഇദ്ദേഹത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുകയായിരുന്നു. ഇനി മുതൽ അദ്ദേഹം ക്ലബ്ബിനൊപ്പം ഇല്ല.ഫ്രീ ഏജന്റാണ് ഇപ്പോൾ താരം.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് ബോമസ്.ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം എന്ന റെക്കോർഡ് ഇപ്പോൾ ബോമസിന്റെ പേരിലാണ്.103 മത്സരങ്ങൾ അദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ കളിച്ചിട്ടുണ്ട്.അതിൽ നിന്ന് 62 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്.അതായത് 30 ഗോളുകളും 32 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

രണ്ടുതവണ ഐഎസ്എൽ ഷീൽഡും രണ്ട് തവണ ഐഎസ്എൽ കപ്പും നേടിയ താരമാണ് ബോമസ്. സൂപ്പർ കപ്പും ഡ്യൂറന്റ് കപ്പും ഇദ്ദേഹം നേടിയിട്ടുണ്ട്.പുറമേ ഗോൾഡൻ ബോളും നേടിയിട്ടുണ്ട്.ഇനി ഈ താരം എങ്ങോട്ടാണ് എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.അഡ്രിയാൻ ലൂണയെ നഷ്ടമായ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഈ മിഡ്‌ഫീൽഡറെ കൊണ്ടുവരുമോ എന്നത് നോക്കേണ്ട കാര്യമാണ്.ചെർനിച്ചിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അദ്ദേഹം മുന്നേറ്റ നിര താരമാണ്.ബോമസിനെ കൊണ്ടുവന്നാൽ അത് വളരെയധികം മുതൽക്കൂട്ടായിരിക്കും.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തെ കുറിച്ച് അന്വേഷിച്ചിരുന്നു.ബോമസ് ഗോവയിലായിരുന്ന സമയത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് അന്വേഷണങ്ങൾ നടത്തിയിരുന്നത്.എന്നാൽ അന്ന് അദ്ദേഹത്തെ ക്ലബ്ബിന് ലഭിച്ചിരുന്നില്ല.ഗോവ,മോഹൻ ബഗാൻ എന്നിവർക്ക് പുറമേ മുംബൈ സിറ്റിക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. താരത്തെ സ്വന്തമാക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഇപ്പോൾ വന്ന ചേർന്നിരിക്കുന്നത്. എന്നാൽ സ്റ്റുവർട്ട് ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ഈ താരത്തെ തിരിച്ചെത്തിക്കാൻ മുംബൈ ഒരുപക്ഷേ ശ്രമങ്ങൾ നടത്തിയേക്കും