Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പുതിയ നിയമങ്ങളുമായി FSDL, ബാധകമാവുക കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള പഴയ ക്ലബ്ബുകൾക്ക്.

2,674

2014 ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അതിപ്പോൾ പത്താം സീസണിലാണ് ഉള്ളത്.2014 മുതൽ സ്ഥിരമായി ഐഎസ്എല്ലിൽ കളിക്കുന്ന നിരവധി ടീമുകൾ ഉണ്ട്. മാത്രമല്ല അതിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിച്ചേർന്നവരും ഉണ്ട്. ഈ 10 വർഷം പൂർത്തിയാവുന്ന വേളയിൽ ചില മാറ്റങ്ങൾ ഐഎസ്എലിന്റെ സംഘാടകരായ FSDL നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ഈ സീസണിന്റെ അവസാനത്തോടുകൂടി പുതിയ ഒരു അഗ്രിമെന്റ് ഇവർ അവതരിപ്പിക്കും.അതായത് ഇന്ത്യൻ സൂപ്പർ ലീഗിൽ 10 സീസണുകൾ പൂർത്തിയാക്കിയ ക്ലബ്ബുകൾ ഇനിമുതൽ അവരുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം തുക FSDLന് നൽകേണ്ടതുണ്ട്. പുതിയ റവന്യൂ മോഡലാണ് ഇവർ ഇതിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല കഴിഞ്ഞ 10 വർഷത്തേക്കായിട്ടുള്ള ഒരു നിശ്ചിത തുകയും ഈ ക്ലബ്ബുകൾ FSDLന് നൽകേണ്ടതുണ്ട്.

അതായത് 15 കോടി രൂപ മുതൽ 20 കോടി രൂപ വരെയുള്ള ഒരു തുക ഈ ക്ലബ്ബുകൾ FSDL ന് നൽകേണ്ടിവരും.ഇന്ത്യൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം 10 വർഷം പൂർത്തിയാക്കാത്ത പുതിയ ക്ലബ്ബുകൾക്ക് ഇത് ഇപ്പോൾ ബാധകമാവില്ല.പഞ്ചാബ്, ബംഗളൂരു,ഈസ്റ്റ് ബംഗാൾ, ജംഷെഡ്പൂർ എഫ്സി എന്നിവർക്ക് ഒന്നും ഇതിപ്പോൾ ബാധകമാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ 10 വർഷങ്ങൾ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഇവരിത് നൽകേണ്ടിവരും.

കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള പഴയ ക്ലബ്ബുകൾക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു നിയമമാണിത്.സാമ്പത്തികപരമായി വലിയ ഒരു തുക അവർ ഐഎസ്എൽ സംഘാടകർക്ക് ഇനി നൽകേണ്ടിവരും. തീർച്ചയായും ഏറ്റവും കൂടുതൽ തുക നൽകേണ്ടി വരുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയായിരിക്കും. എന്തെന്നാൽ ഏറ്റവും കൂടുതൽ ഇൻകം ജനറേറ്റ് ചെയ്യുന്ന ക്ലബ്ബുകളിൽ ഒന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. പക്ഷേ മറ്റൊരു തലത്തിൽ ചിന്തിച്ചാൽ ഇത് ഗുണകരമാണ്. എന്തെന്നാൽ ഫ്രാഞ്ചൈസിക്ക് വലിയ തുക ക്ലബ്ബുകൾ മുടക്കേണ്ടി വരുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇങ്ങനെയാണെങ്കിൽ ആ തുക ക്ലബ്ബുകൾ നൽകേണ്ടി വരില്ല.മറിച്ച്  വരുമാനത്തിന്റെ  ഒരു ഭാഗം നൽകിയാൽ മതിയാകും. ആ അർത്ഥത്തിൽ ഇത് ഗുണകരമാണ്.

ഈ പുതിയ റവന്യൂ നിയമത്തോട് ക്ലബ്ബുകൾ ഏത് രൂപത്തിൽ പ്രതികരിക്കും എന്നത് വ്യക്തമല്ല. അടുത്ത സീസൺ മുതൽ ഇത് നടപ്പിലായി തുടങ്ങും.നിലവിൽ 12 ക്ലബ്ബുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇപ്പോൾ ഉള്ളത്. നിലവിൽ പ്രമോഷൻ ഉള്ളതു കൊണ്ട് തന്നെ കൂടുതൽ ക്ലബ്ബുകൾ ഭാവിയിൽ ഐഎസ്എല്ലിൽ എത്തുക തന്നെ ചെയ്യും.