Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഇറങ്ങിപ്പോകൂ ഇവാൻ ഇറങ്ങിപ്പോകൂ: ആശാനേയും ബ്ലാസ്റ്റേഴ്സിനെയും പരസ്യമായി പരിഹസിച്ച് ചെന്നൈ ആരാധകർ.

7,659

സമീപകാലത്തെ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടർ തോൽവികൾ ബ്ലാസ്റ്റേഴ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച്. എന്തെന്നാൽ ക്ലബ്ബ് വഴങ്ങിയത് തുടർച്ചയായി 5 തോൽവികളാണ്.

ഐഎസ്എല്ലിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് വന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് 3 മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്റെ നിഴൽ പോലുമല്ല ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ്. ഏറ്റവും ഒടുവിൽ ചെന്നൈയിൻ എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെന്നൈയിൻ എഫ്സി ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തിൽ വച്ച് പരാജയപ്പെടുത്തിയത്.

ഈ മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും ചെന്നൈ ആരാധകരിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്.അതായത് ഇവാന് നേരെ ചെന്നൈ ഫാൻസ്‌ Walkout ivan എന്ന് ചാന്റ് ചെയ്യുകയായിരുന്നു.ഇവാനോട് ഇറങ്ങിപ്പോകാനാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റൊരു പശ്ചാത്തലം കൂടി ഈ ചാന്റിന് അർത്ഥമായി വരുന്നുണ്ട്.

എന്തെന്നാൽ കഴിഞ്ഞ സീസണിൽ ബംഗളൂരുവിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചുകൊണ്ട് മത്സരം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. അതുപോലെ ഇറങ്ങിപ്പോകാനാണ് ഇപ്പോൾ ചെന്നൈ ഫാൻസ്‌ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനോട് ആവശ്യപ്പെട്ടിട്ടുള്ളത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈ ചാന്റുകൾ ഒന്നും തന്നെ ഗൗനിക്കുന്നില്ല.

ഏതായാലും മോശം സമയത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളും പരിഹാസങ്ങളും സ്വാഭാവികമാണ്. ഇതിനൊക്കെ മറുപടി നൽകേണ്ടത് കളിക്കളത്തിലാണ്.ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്ത മത്സരത്തിൽ ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.