തിരിച്ചടികൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ നിന്നും ഒരു ആശ്വാസ വാർത്ത.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ജംഷെഡ്പൂർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. അതിനുശേഷം ഒഡീഷ, പഞ്ചാബ് എഫ്സി, ചെന്നൈയിൻ എഫ്സി എന്നിവർ കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്ലിൽ വെച്ചുകൊണ്ട് തോൽപ്പിച്ചു.ഇങ്ങനെ ദയനീയമായ ഒരു അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ മുന്നേ നടന്ന ട്രെയിനിങ്ങിനിടയിൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ദിമിത്രിയോസിന് പരിക്കേൽക്കുകയായിരുന്നു.അതുകൊണ്ടുതന്നെ ആ മത്സരം ഈ സ്ട്രൈക്കർ കളിച്ചിരുന്നില്ല. അപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സ് പകുതി പരാജയപ്പെട്ടു കഴിഞ്ഞിരുന്നു. കാരണം കഴിഞ്ഞ കുറെ മത്സരങ്ങളായി ബ്ലാസ്റ്റേഴ്സിന്റെ ഗോളടി ആശ്രയിച്ചിരിക്കുന്നത് ദിമിയെ മാത്രമാണ്.
അദ്ദേഹത്തിന്റെ പരിക്കും പുറത്താവലും വലിയ ക്ഷീണമാണ് ബ്ലാസ്റ്റേഴ്സിന് ചെയ്തിരുന്നത്. എന്നാൽ താരത്തിന്റെ കാര്യത്തിൽ ഒരു ആശ്വാസവാർത്ത ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്.എന്തെന്നാൽ അദ്ദേഹം മടങ്ങിയെത്തുകയാണ്. അടുത്ത മത്സരത്തിൽ അദ്ദേഹം ലഭ്യമാവാൻ സാധ്യതയുണ്ട് എന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക ഗോവക്കെതിരെയാണ്.വരുന്ന ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്ചയാണ് ഈ മത്സരം നടക്കുക. ഗോവയെ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ചുകൊണ്ടാണ് നേരിടുക. ഈ മത്സരത്തിൽ എങ്കിലും വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീട് തിരിച്ചുവരവ് അസാധ്യമായിരിക്കും.കാരണം ഏറെ പിറകോട്ട് ബ്ലാസ്റ്റേഴ്സ് പോയിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്.അതേസമയം ഗോവ മൂന്നാം സ്ഥാനത്താണ് വരുന്നത്.13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ് അവർക്ക് അവകാശപ്പെടാറുണ്ട്. നിലവിലെ അവസ്ഥയിൽ ഗോവയെ തോൽപ്പിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഈ രണ്ട് ടീമുകളും തമ്മിൽ കഴിഞ്ഞതവണ ഏറ്റുമുട്ടിയപ്പോൾ ഗോവയോട് പരാജയപ്പെടാൻ തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.