സച്ചിന്റെ പകരം ഗുർമീത് എത്തുമോ? നിർണായക വിവരങ്ങൾ നൽകി മാർക്കസ് മെർഗുലാവോ.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വളരെ മോശം പ്രകടനമാണ് നടത്തുന്നത് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. അവസാനമായി കളിച്ച മത്സരങ്ങളിലും ക്ലബ്ബ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിൽ വിജയം നിർബന്ധമാണ്.അല്ലായെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്യുക.ഒരു വിജയം നേടി കഴിഞ്ഞാൽ എല്ലാം മാറിമറിയും എന്നായിരുന്നു വുക്മനോവിച്ച് പറഞ്ഞിരുന്നത്.
കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്ക് പറ്റിയിരുന്നു. ഷോൾഡർ ഇഞ്ചുറിയാണ് അദ്ദേഹത്തെ പിടികൂടിയത്.അദ്ദേഹത്തിന് ഇനി ഈ സീസണിൽ കളിക്കാൻ സാധിക്കില്ല. അക്കാര്യം വുക്മനോവിച്ച് തന്നെ സ്ഥിരീകരിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഒരു ഗോൾകീപ്പറെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്.ഗുർമീത് സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ഹൈദരാബാദ് എഫ്സിയുടെ ഗോൾകീപ്പറാണ് ഗുർമീത്.സാമ്പത്തിക പ്രതിസന്ധി കാരണം അദ്ദേഹത്തിന് ഇപ്പോൾ ക്ലബ്ബിൽ നിന്നും സാലറി ലഭിക്കുന്നില്ല.അതുകൊണ്ടുതന്നെ ക്ലബുമായുള്ള കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ടെർമിനേറ്റ് ചെയ്യപ്പെട്ടാൽ അദ്ദേഹം ഫ്രീ ഏജന്റാവും.
ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് 4 ക്ലബുകൾ ഈ താരത്തിന് വേണ്ടി രംഗത്തുണ്ട്. രണ്ട് ക്ലബ്ബുകൾക്ക് ഈ സീസൺ അവസാനിക്കുന്നത് വരെ മാത്രമേ ഈ താരത്തെ ആവശ്യമുള്ളൂ.മറ്റു രണ്ടു ക്ലബ്ബുകൾക്ക് ദീർഘകാലത്തേക്ക് ആവശ്യമുണ്ട്.എന്നാൽ ഇതിൽ ബ്ലാസ്റ്റേഴ്സ് ഉണ്ടോ എന്നുള്ള കാര്യം മെർഗുലാവോ വ്യക്തമാക്കിയിട്ടില്ല. ക്ലബ്ബുകളുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.
പക്ഷേ പുറത്തേക്ക് വരുന്ന മറ്റു റൂമറുകൾ ചൂണ്ടിക്കാണിക്കുന്നത് ബ്ലാസ്റ്റേഴ്സ് ഉണ്ട് എന്നുള്ളത് തന്നെയാണ്.ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ മികച്ച ഒരു കീപ്പറെ ആവശ്യമാണ്.ഗുർമീതിനെ സൈൻ ചെയ്യാൻ സാധിക്കുകയാണെങ്കിൽ അതു വലിയൊരു മുതൽക്കൂട്ടായിരിക്കും.ഇപ്പോഴും സൈൻ ചെയ്യാൻ സാധിക്കും എന്ന കാര്യം മെർഗുലാവോ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്