മുംബൈയും ഗോവയും പോയിന്റ് നഷ്ടപ്പെടുത്തി, ഇങ്ങനെയൊരു ISL മുമ്പ് കണ്ടിട്ടുണ്ടോ? ആദ്യ അഞ്ച് ടീമുകൾക്കും ഒരുപോലെ സാധ്യത.
ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ആവേശത്തിന്റെ പരകോടിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും എഫ്സി ഗോവയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ 46ആം മിനിട്ടിൽ വിക്രം പ്രതാപ് സിംഗ് മുംബൈ സിറ്റിക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും പിന്നീട് ഗോവ യാസിറിലൂടെ തിരിച്ചടിക്കുകയായിരുന്നു.
അങ്ങനെയാണ് മത്സരം സമനിലയിൽ കലാശിച്ചത്. എന്നാൽ കിരീട പോരാട്ടത്തിൽ സജീവമായ ഈ രണ്ട് ടീമുകളും രണ്ട് പോയിന്റുകൾ നഷ്ടപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.രണ്ടുപേരും ഒരു പോയിന്റ് മാത്രമാണ് നേടിയിട്ടുള്ളത്. ഇതോടെ ഐഎസ്എൽ ഷീൽഡിനു വേണ്ടിയുള്ള പോരാട്ടം അതിന്റെ ഉന്നതിയിൽ എത്തിനിൽക്കുകയാണ്. സത്യം പറഞ്ഞാൽ അഞ്ച് ടീമുകൾക്കും കിരീട സാധ്യത ഇപ്പോൾ ഉണ്ട്.കാരണം പോയിന്റുകൾ തമ്മിൽ വളരെ ചെറിയ വ്യത്യാസമാണ് ഉള്ളത്. കിരീട പോരാട്ടം അതിന്റെ ഏറ്റവും വലിയ ഉന്നതിയിലാണ്.
16 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള ഒഡീഷ ഒന്നാം സ്ഥാനത്തും ഇത്രയും തന്നെ പോയിന്റുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. 15 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും 16 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് തന്നെയുള്ള ഗോവ അഞ്ചാം സ്ഥാനത്തുമാണ്. ചുരുക്കത്തിൽ ചെറിയ ചില വ്യത്യാസങ്ങൾ മാത്രമാണ് ഈ ടീമുകൾക്കുള്ളത്.എന്ത് വേണമെങ്കിലും സംഭവിക്കാം.
ഇനി പ്രധാനപ്പെട്ട കുറച്ച് മത്സരങ്ങൾ നടക്കാനുണ്ട്.ഒഡീഷയും ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു മത്സരമുണ്ട്. മോഹൻ ബഗാനും ജംഷെഡ്പൂരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പഞ്ചാബും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബംഗളൂരു എഫ് സിയാണ്. അടുത്ത റൗണ്ട് മത്സരങ്ങളാണ് ഇവ. ഈ മത്സരഫലങ്ങൾ വലിയ സ്വാധീനം ചെലുത്തും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് സ്വപ്നങ്ങൾ ഒരിക്കലും അവസാനിച്ചിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങൾ വിജയിച്ചു കഴിഞ്ഞാൽ തീർച്ചയായും ബ്ലാസ്റ്റേഴ്സിന് മുന്നോട്ടു പോകാൻ സാധിക്കും. കാരണം ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ മറ്റുള്ള വമ്പൻ ടീമുകൾ എല്ലാം തന്നെ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുകയാണ്.അത് ബ്ലാസ്റ്റേഴ്സിനെ അനുകൂലമായ കാര്യമാണ്. ഇനി കേരള ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ട കാര്യം എന്തെന്നാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയങ്ങൾ നേടിക്കൊണ്ട് പരമാവധി പോയിന്റുകൾ കളക്ട് ചെയ്യുക എന്നതാണ്.