തെറി ഉപയോഗിച്ചുള്ള ചാന്റ്, മലയാളത്തിൽ തെറിയെഴുതിയ ബാനർ,ക്രിസ്റ്റൽ ജോണിന്റെ മാസ്ക്ക്,ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ച് ബംഗളൂരു ആരാധകർ.
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തിയത്.ഹാവി ഹെർണാണ്ടസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഷിവാൽഡോയുടെ ക്രോസ് ഒഴിഞ്ഞ് നിന്ന ഹാവി ഗോളാക്കി മാറ്റുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കണ്ടീരവയിൽ പരാജയപ്പെട്ട് മടങ്ങുകയാണ്.ആകെ 6 തവണയാണ് ബംഗളൂരു എഫ്സിയുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിട്ടുള്ളത്.അതിൽ അഞ്ചു തവണയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഒരു സമനില വഴങ്ങി. ഇത്തവണ ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരാജയം മാത്രമാണ് ഫലം.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബംഗളൂരു എഫ്സി ആരാധകരും തമ്മിലുള്ള വൈര്യം എല്ലാവർക്കും അറിയാവുന്നതാണ്. മത്സരത്തിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ യുദ്ധം ആരംഭിച്ചതാണ്. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെ ബംഗളൂരു ആരാധകർ പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.F*ck Off kerala Blasters എന്നാണ് അവർ ചാന്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല മത്സരത്തിൽ പരാജയപ്പെട്ടതോടെ അവർ ഒരു ബാനറും പുറത്തിറക്കിയിട്ടുണ്ട്.
നടക്കെടാ മൈ** കണ്ടം വഴി എന്നാണ് ആ ബാനറിൽ എഴുതിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനേയും ആരാധകരെയും മതിവരോളം പരിഹസിക്കുകയാണ് എതിർ ആരാധകർ. മത്സരത്തിന് മുന്നേ തന്നെ വിവാദ റഫറി ക്രിസ്റ്റൽ ജോണിന്റെ മാസ്ക് അണിഞ്ഞുകൊണ്ട് ഇവർ പരിഹാസങ്ങൾ ആരംഭിച്ചിരുന്നു. ഏതായാലും പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണം ചെയ്യുന്ന ഒന്നാണ്.
കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്തെ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.പക്ഷേ ഇത്തവണ അത് ആവർത്തിക്കാൻ കഴിഞ്ഞില്ല.വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തുന്നത്. ഐഎസ്എല്ലിൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ 4 മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.