ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ടീമിന്റെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് അഭിമാനം:ഡ്രിൻസിച്ച്
ഈ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് മിലോസ് ഡ്രിൻസിച്ച്. 25 വയസ്സ് മാത്രം ഉള്ള ഈ ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നിർണായക താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന താരമാണ് ഡ്രിൻസിച്ച്. കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ലഭിച്ച മികച്ച തുടക്കത്തിന്റെ ക്രെഡിറ്റ് ഈ ഡിഫൻഡർക്ക് കൂടി ഉള്ളതാണ്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനായാണ് ഡ്രിൻസിച്ച് ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗുമായി വളരെ വേഗത്തിൽ തന്നെ ഇണങ്ങി ചേരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഒഫെൻസീവിലും അദ്ദേഹം ക്ലബ്ബിനെ സഹായിക്കുന്നുണ്ട്. 14 മത്സരങ്ങൾ കളിച്ച അദ്ദേഹം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. തന്റെ പുതിയ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ആരാധകരെ കുറിച്ചും ഒരിക്കൽ കൂടി വളരെ വ്യക്തമായ രീതിയിൽ ഡ്രിൻസിച്ച് സംസാരിച്ചിട്ടുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് ഈ ഡിഫന്റർ പറഞ്ഞിട്ടുള്ളത്. ഈ ക്ലബ്ബിന്റെ ഭാഗമാവാൻ കഴിഞ്ഞത് അഭിമാനം തോന്നുന്ന കാര്യമാണെന്നും എവേ മത്സരങ്ങളിൽ പോലും ആരാധകർ ഉണ്ടാകുന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണെന്നും ഡ്രിൻസിച്ച് പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്എല്ലിൽ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്വപ്ന ക്ലബ്ബ് തന്നെയാണ്.ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിന്റെ ഭാഗമാവാൻ സാധിച്ചത് വളരെയധികം അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്. പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വികാരമാണ് അത്. ആരാധകരുടെ ഊർജ്ജവം ആവേശവും വളരെ വലുതാണ്.നിറഞ്ഞ ഗാലറി ഹോം മത്സരങ്ങളെ സവിശേഷമാക്കുന്നു.എവേ മത്സരങ്ങളിൽ പോലും ആരാധകർ ടീമിനെ പിന്തുണക്കാൻ വേണ്ടി എത്തുന്നു.അതും സന്തോഷം നൽകുന്ന കാര്യമാണ്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഐഎസ്എലിന്റെ രണ്ടാം ഘട്ടം വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിനു മുൻപ് സൂപ്പർ കപ്പിലും രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.ചുരുക്കത്തിൽ തോൽവികൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് തുടർക്കഥയാണ്.