കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ നീക്കം,എഫ്സി ഗോവയുടെ മിന്നൽപ്പിണർ നോഹിനെ എത്തിക്കാൻ പണി തുടങ്ങി.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സമ്മറിൽ ഒരുപാട് വിദേശ താരങ്ങളെ കൊണ്ടുവന്നിരുന്നു.പക്ഷേ പലരും പ്രയോജനപ്പെട്ടില്ല എന്ന് വേണം പറയാൻ.പരിക്കുകൾ തന്നെയാണ് ഏറ്റവും വലിയ വില്ലൻ. അതുകൊണ്ടുതന്നെ പല താരങ്ങളും ഈ സീസൺ അവസാനിക്കുന്നതോടുകൂടി ക്ലബ് വിടാൻ സാധ്യതയുണ്ട്. ചില വിദേശ താരങ്ങളെ ഒഴിവാക്കാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.
കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബ് ലക്ഷ്യം വെക്കുന്നുണ്ട്. ഒരു സുപ്രധാന വാർത്തയാണ് അതുമായി ബന്ധപ്പെട്ടുകൊണ്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നോഹ് സധൗവിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. പ്രമുഖ ഇന്ത്യൻ മാധ്യമമായ 90nd Stoppage ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എഫ്സി ഗോവയുടെ വിങ്ങറാണ് നോഹ്.
മൊറോക്കൻ താരമായ ഇദ്ദേഹം ഈ സീസൺ അവസാനിച്ചു കഴിഞ്ഞാൽ എഫ്സി ഗോവയോട് വിട പറയാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ടുതന്നെ താരത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ക്ലബ്ബ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടോ അതിലധികമോ വർഷത്തേക്കുള്ള ഒരു കോൺട്രാക്ട് ആണ് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ താരത്തിന്റെ തീരുമാനം എന്തെന്ന് വ്യക്തമല്ല.നോഹ് ഐഎസ്എല്ലിൽ തന്നെ തുടരുമോ ഇല്ലയോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ട കാര്യം.ബ്ലാസ്റ്റേഴ്സ് സുപ്രധാനമായ ഒരു നീക്കം നടത്തുന്നു എന്ന സൂചന മാർക്കസ് മെർഗുലാവോയും നൽകിയിട്ടുണ്ട്.
അതായത് ഈ സീസണിലെ മത്സരങ്ങൾ അവസാനിക്കുന്നതോടുകൂടി കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട സുപ്രധാന അപ്ഡേറ്റ് നൽകാമെന്നാണ് മെർഗുലാവോയുടെ വാഗ്ദാനം. ഏതായാലും ക്ലബ്ബ് നോഹിന് വേണ്ടി ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ നമുക്ക് പറയാൻ സാധിക്കുക.30 വയസ്സുള്ള താരം ഇന്ത്യൻ സൂപ്പർ ലീഗിൽ 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.അതിൽ നിന്ന് 5 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. വളരെ വേഗതയുള്ള താരമാണ് നോഹ്. അദ്ദേഹത്തിന്റെ ലഭിച്ചു കഴിഞ്ഞാൽ അത് വലിയൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.
എന്നാൽ ഏതൊക്കെ വിദേശ താരങ്ങൾ ക്ലബ്ബ് വിടും എന്നുള്ളത് വ്യക്തമല്ല.സക്കായ്,പെപ്ര എന്നിവരെയൊക്കെ ക്ലബ്ബ് ഒഴിവാക്കാൻ സാധ്യതയുണ്ട്. അതേസമയം സോറ്റിരിയോ,ലൂണ,ദിമി എന്നിവർ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ചെർനിച്ചിന്റെ കാര്യത്തിൽ അവ്യക്തതകളാണ്. അദ്ദേഹവും ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ.