ISLലെ തന്റെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് ലൂണ,കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ആരൊക്കെ?
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ആരാണ് എന്ന് ചോദിച്ചാൽ അതിൽ മുൻപന്തിയിൽ വരുന്ന പേരുകളിൽ ഒന്നാണ് അഡ്രിയാൻ ലൂണ.ഈ സീസൺ ഉൾപ്പെടെയുള്ള കഴിഞ്ഞ മൂന്നു സീസണുകളിലും സ്ഥിരതയാർന്ന പ്രകടനം നടത്താൻ ലൂണക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ പരിക്ക് അദ്ദേഹത്തിന് വില്ലനാവുകയായിരുന്നു.ഈ സീസണിലെ പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി.
ഉടൻതന്നെ ടീമിനോടൊപ്പം ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ലൂണ ഉള്ളത്.എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയുമോ എന്ന് കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല. എന്നിരുന്നാലും പരമാവധി വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ വേണ്ടി ശ്രമിക്കും എന്നുള്ള ഉറപ്പ് ലൂണ ഇപ്പോൾ ആരാധകർക്ക് നൽകിയിട്ടുണ്ട്.പ്ലേ ഓഫിൽ കളിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ആയിരിക്കും ഈ താരത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക.
കഴിഞ്ഞ ദിവസം ലൂണ നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.അതിൽ അദ്ദേഹം തന്റെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.ആ ഇലവനിൽ ആരൊക്കെ ഇടം നേടി എന്നത് നമുക്ക് നോക്കാം.ഗോൾകീപ്പറായി കൊണ്ട് ഗുർപ്രീതിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല.
വിങ് ബാക്ക് പൊസിഷനിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായ സന്ദീപ് സിംഗ് ഇടം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്സ് താരമായ മാർക്കോ ലെസ്ക്കോവിച്ചും ഇടം നേടിയിട്ടുണ്ട്. കൂടാതെ അൻവർ,മിശ്ര എന്നിവരാണ് പ്രതിരോധത്തിൽ ലൂണ തിരഞ്ഞെടുത്തിരിക്കുന്ന മറ്റു താരങ്ങൾ.മധ്യനിരയിൽ ലൂണ തന്നെത്തന്നെ ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം അപ്യുയ,ഇവാൻ കലിയൂഷ്‌നി എന്നിവരെയാണ് ലൂണ ഉൾപ്പെടുത്തിയിട്ടുള്ളത്.
മുന്നേറ്റത്തിൽ ചാങ്തെ,ബിപിൻ എന്നിവരെ ഇദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ ദിമിത്രിയോസും ഇലവനിൽ ഇടം നേടിയിട്ടുണ്ട്.ഇങ്ങനെയാണ് ലൂണയുടെ ഇലവൻ വരുന്നത്.ബ്ലാസ്റ്റേഴ്സിൽ നിന്ന് സന്ദീപ്,ലെസ്സ്ക്കോ,ലൂണ,ഇവാൻ,ദിമി എന്നിവരാണ് സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.