ബ്ലാസ്റ്റേഴ്സിന്റെ പേരും പെരുമയും വാനോളം,അൽ ഹിലാൽ പുറകിൽ തന്നെ,ക്രിസ്റ്റ്യാനോ മാത്രം മുന്നിൽ!
ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയവരാണ് കേരള ബ്ലാസ്റ്റേഴ്സ്.എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. തുടർ തോൽവികൾ കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവരുന്നു. അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചുമത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
എന്നിരുന്നാലും ആരാധകർ ടീമിലുള്ള പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. കഴിഞ്ഞ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ 24,000 ത്തോളം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിച്ചേർന്നിരുന്നത്. പക്ഷേ അവർക്ക് നിരാശയായിരുന്നു ഫലം.മൂന്നിനെതിരെ നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.പ്രത്യേകിച്ച് ഡിഫൻസ് വളരെ മോശമായിരുന്നു.
പക്ഷേ ആരാധകർ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയുണ്ട്.പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ആരാധകർ ക്ലബ്ബിനെ കൈവിട്ടിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മാസം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. പക്ഷേ ഏഷ്യയിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്ററാക്ഷൻസ് ഉള്ള രണ്ടാമത്തെ ഫുട്ബോൾ ക്ലബ്ബായി മാറാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.19.4 മില്യൺ ഇന്ററാക്ഷൻസാണ് കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ ലഭിച്ചിട്ടുള്ളത്.
നെയ്മർ ജൂനിയറുടെ ക്ലബ്ബായ അൽ ഹിലാലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.14.1 മില്യൺ ആണ് അവരുടെ ഇന്ററാക്ഷൻസ്. ഒന്നാം സ്ഥാനത്ത് വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ ക്ലബ്ബാണ്.അവർ ബഹുദൂരം മുന്നിലാണ്.137 മില്യൺ ഇൻഡറാക്ഷൻസാണ് അവർക്കുള്ളത്.
അതിൽ അത്ഭുതമൊന്നുമില്ല.ഇൻസ്റ്റഗ്രാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അദ്ദേഹത്തിന്റെ ഒരു ആരാധക പിന്തുണ കൊണ്ട് തന്നെയാണ് അത്രയധികം ഇന്ററാക്ഷൻസ് അവർക്ക് ലഭിച്ചിട്ടുള്ളത്.ഏതായാലും ഈ കണക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാൻ വക നൽകുന്നതാണെങ്കിലും ആരാധകർ ഇപ്പോഴും ക്ലബ്ബിനെ കൈവിട്ടിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് ഇത്. മറിച്ച് ആരാധകർക്ക് സന്തോഷിക്കാനുള്ള വകയൊന്നും ഇപ്പോൾ ക്ലബ്ബ് നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.