ദിമി എന്ത്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്? കാരണങ്ങൾ പുറത്തേക്ക് വരുന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമായ ദിമി ഈ സീസണിന് ശേഷം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.ദിമിയുടെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടി അവസാനിക്കുകയാണ്.ഈ കരാർ പുതുക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നത്.
അതുകൊണ്ടുതന്നെ ക്ലബ്ബ് ഒരു ഓഫർ ദിമിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.പക്ഷേ അതിൽ പുരോഗതി ഒന്നും സംഭവിക്കുന്നില്ല എന്നത് ബ്രിഡ്ജ് ഫുട്ബോൾ ഇന്നലെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.അതായത് ദിമിക്ക് കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരാൻ താല്പര്യമില്ല.അദ്ദേഹം ക്ലബ്ബ് വിടുന്ന കാര്യം പരിഗണിക്കുകയാണ്.
പ്രധാനമായും നാല് ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് ഈ സൂപ്പർ സ്ട്രൈക്കർക്ക് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. അതിൽ ആദ്യം ചർച്ചകൾ ആരംഭിച്ചത് ഈസ്റ്റ് ബംഗാൾ എഫ്സിയാണ്. എന്നാൽ മുംബൈ സിറ്റി എഫ്സിയാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്.ദിമിക്ക് മുംബൈ സിറ്റിയിലേക്ക് പോവാനാണ് താൽപര്യമെന്ന് ചില മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇത് ഉറപ്പാവാൻ ഇനിയും ഒരുപാട് കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ട്.
അതിനിടെ എന്തുകൊണ്ട് ദിമി കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ പുറത്തേക്ക് വരുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ബ്ലാസ്റ്റേഴ്സിന്റെ ഈ മോശം പ്രകടനം തന്നെയാണ്.കേരള ബ്ലാസ്റ്റേഴ്സിൽ തുടർന്നാൽ കിരീടങ്ങൾ നേടാൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് താരം ഇപ്പോൾ ഉള്ളത്.ഐഎസ്എൽ കിരീടം അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റു ക്ലബ്ബുകളെ പരിഗണിച്ചു തുടങ്ങിയത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മുംബൈ സിറ്റിക്ക് ഇത്രയേറെ പ്രാധാന്യം കൽപ്പിക്കുന്നത്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 15 മത്സരങ്ങൾ കളിച്ച ഈ സൂപ്പർ താരം 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ദിമി തന്നെയാണ്. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.താരത്തിന്റെ പോക്ക് അതെ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.