ബ്ലാസ്റ്റേഴ്സ് ഡിഫൻഡറെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വ്യക്തം!
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. പ്രതിരോധ നിരയിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ ഈ സീസണിന് ശേഷം സംഭവിക്കാൻ സാധ്യതയുണ്ട്. അതായത് വിദേശ സെന്റർ ബാക്ക് മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടാനുള്ള സാധ്യതകളുണ്ട്. അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാനുള്ള നീക്കങ്ങൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല.
ഇതിനിടെ മറ്റൊരു സെന്റർ ബാക്കുമായി ബന്ധപ്പെട്ട റോമർ കൂടി പുറത്തുവന്നിരുന്നു. റിയൽ കാശ്മീരിന്റെ നായകനായ മുഹമ്മദ് ഹമ്മദിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു എന്നായിരുന്നു റിപ്പോർട്ട്.പക്ഷേ ഗോവക്കും ഈ പ്രതിരോധനിര താരത്തിൽ താല്പര്യമുണ്ട്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഡിഫൻഡറായ ഹോർമിപാമുമായി ബന്ധപ്പെട്ട ഒരു റൂമർ പുറത്തേക്കു വന്നിട്ടുണ്ട്.
അതായത് ഹോർമിയെ സ്വന്തമാക്കാൻ ഇപ്പോൾ ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ്സിക്ക് താല്പര്യമുണ്ട്. അതിനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചേക്കും. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമായതാണ്.ഹോർമിയെ വിട്ടുകൊടുക്കാൻ താല്പര്യമില്ല എന്നത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. ഇക്കാര്യം ദിവസങ്ങൾക്ക് മുൻപ് മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സമ്മറിൽ തന്നെ പല ക്ലബ്ബുകളും ഈ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ താരത്തെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായിരുന്നില്ല. വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതുകൊണ്ട് ഹോർമി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിട്ടേക്കും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല. ചുരുക്കത്തിൽ 23 കാരനായ ഹോർമിയെ കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.അദ്ദേഹം അടുത്ത സീസണിലും ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇനി ബ്ലാസ്റ്റേഴ്സ് നിലപാട് മാറ്റുമോ എന്നുള്ളത് വ്യക്തമല്ല.
പ്രതിരോധനിരയിൽ കാര്യമായ മാറ്റങ്ങൾ ക്ലബ്ബിന് ആവശ്യമാണ്. എന്തെന്നാൽ ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻസ് മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി ഗോളുകൾ ഇപ്പോൾ അവർ വഴങ്ങുന്നുണ്ട്.അതുകൊണ്ടുതന്നെ ഡിഫൻസിൽ ആരാധകർ സംതൃപ്തരല്ല.അതേസമയം ഡ്രിൻസിച്ചിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള താരങ്ങളുടെ കാര്യത്തിൽ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് തീരുമാനങ്ങൾ കൈക്കൊള്ളും.