ഗോകുലം കേരളയെ തോൽപ്പിച്ചു,RFDLന് യോഗ്യത കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീം ഇന്നലെ വളരെ പ്രധാനപ്പെട്ട ഒരു മത്സരമായിരുന്നു കളിച്ചിരുന്നത്. എതിരാളികൾ വൈരികളായ ഗോകുലം കേരളയായിരുന്നു. മത്സരത്തിൽ വിജയം കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സാഹിൽ,ശ്രീ കുട്ടൻ,എബിൻ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്. ഇതോടുകൂടി ബ്ലാസ്റ്റേഴ്സ് നിർണായകമായ ഒരു നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.RFDL ന്റെ നാഷണൽ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.
റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ് എന്നതിന്റെ ചുരുക്കപ്പേരാണ് RFDL.അതിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള യോഗ്യതയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞിട്ടുള്ളത്. റിലയൻസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ലീഗ് രാജ്യത്തെ ഏറ്റവും മികച്ച യുവ പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ഒന്നാണ്. ആകെ 60ൽ പരം ടീമുകൾ ഈ ലീഗിൽ മാറ്റുരക്കുന്നുണ്ട്.
നിലവിൽ ബംഗളൂരു എഫ്സിയാണ് ജേതാക്കൾ. രണ്ടുതവണ ജേതാക്കളായ അവർ തന്നെയാണ് ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ളത്. ഇതിൽ വിജയിക്കുന്നവർ നെക്സ്റ്റ് ജൻ കപ്പ് എന്ന ഇന്റർനാഷണൽ ടൂർണമെന്റിലേക്ക് യോഗ്യത കരസ്ഥമാക്കാറുണ്ട്. ഏതായാലും ഇത്തവണ ബ്ലാസ്റ്റേഴ്സിന് എത്രത്തോളം മുന്നേറാൻ കഴിയും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്