മൂന്ന് കോടിക്ക് മുകളിൽ സാലറി വേണമെന്ന് ദിമി, നടക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ്,വൻ ട്വിസ്റ്റുകൾ ഇനിയും സംഭവിച്ചേക്കാം!
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമിയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിൽ പ്രധാനപ്പെട്ട ചർച്ചയായി കൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കുകയാണ്. ഈ കോൺട്രാക്ട് പുതുക്കാൻ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.
ഇതുവരെ വന്നതിൽ ഏറ്റവും പുതിയ റിപ്പോർട്ട് ഈസ്റ്റ് ബംഗാളിന്റെ ആകർഷകമായ ഓഫർ ദിമി സ്വീകരിച്ചു എന്നുള്ളതായിരുന്നു. പക്ഷേ അപ്പോഴും പൂർണമായും തീരുമാനമായിരുന്നില്ല.എന്തെന്നാൽ അദ്ദേഹം കോൺട്രാക്ടിൽ എത്തിയിരുന്നില്ല. ഇപ്പോൾ ദിമിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തമായ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.ഐഎഫ്ടി ന്യൂസ് മീഡിയയാണ് ചില കാര്യങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്.
അതായത് ദിമിയുടെ കരാർ പുതുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. പക്ഷേ ദിമിക്ക് ഒരേയൊരു കണ്ടീഷൻ മാത്രമാണ് ഉള്ളത്.മൂന്ന് കോടി രൂപക്ക് മുകളിൽ സാലറിയാണ് താരം ആവശ്യപ്പെടുന്നത്.എന്നാൽ ഇത് നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറല്ല. ഈ തുക നൽകാൻ കഴിയില്ല എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ നിലപാട്.
താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളാണ് മുന്നിട്ടുനിൽക്കുന്നതെങ്കിലും ഇതുവരെ ഡീൽ പൂർണ്ണമായിട്ടില്ല.അതുകൊണ്ടുതന്നെ മുംബൈ സിറ്റി തങ്ങളുടെ ശ്രമങ്ങൾ തുടരുകയാണ്. താരത്തെ സ്വന്തമാക്കാനുള്ള താല്പര്യങ്ങൾ മുംബൈക്ക് ഇപ്പോഴും ഉണ്ട്. മാത്രമല്ല വിദേശത്തുനിന്നും ഈ സ്ട്രൈക്കർക്ക് ഓഫറുകൾ ഉണ്ട്. ചുരുക്കത്തിൽ ദിമിക്ക് മുൻപിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ട്.
ദിമിക്ക് ഇന്ത്യയിൽ തന്നെ തുടരാനാണ് ആഗ്രഹമെങ്കിൽ എന്ത് വിലകൊടുത്തും അദ്ദേഹത്തെ നിലനിർത്തണമെന്നാണ് കേരള ബ്ലാസ്റ്റേഴ്സിനോട് ആരാധകർ ആവശ്യപ്പെടുന്നത്. കാരണം ഇത്തരത്തിലുള്ള ഒരു സ്ട്രൈക്കറെ പിന്നീട് ലഭിച്ചെന്ന് വരില്ല.ഇത്രയും വലിയ സാലറി നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തയ്യാറല്ല. എന്തായാലും താരത്തിന്റെ കാര്യത്തിൽ ഇനിയും കൂടുതൽ ട്വിസ്റ്റുകൾ സംഭവിച്ചേക്കാം.