അസാധ്യ പൊസിഷനിൽ നിന്നും കിടിലൻ ഗോൾ നേടി ചെർനിച്ച്,വിജയം സ്വന്തമാക്കി ലിത്വാനിയ!
യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഇന്നലെ ലിത്വാനിയയും ജിബ്രാൾട്ടറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ജിബ്രാർട്ടറെ പരാജയപ്പെടുത്താൻ ലിത്വാനിയക്ക് സാധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എതിരാളികളെ ലിത്വാനിയ പരാജയപ്പെടുത്തിയത്. ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റുനോക്കാൻ ഒരു കാരണമുണ്ട്, അത് മറ്റാരുമല്ല ഫെഡോർ ചെർനിച്ചാണ്.
ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ ചെർനിച്ച് തന്നെയാണ് ഈ മത്സരത്തിൽ തന്റെ രാജ്യത്തിന് രക്ഷകനായിരിക്കുന്നത്. മത്സരത്തിന്റെ 51ആം മിനിറ്റിൽ ചെർനിച്ച് നേടിയ ഗോളാണ് ഈ മത്സരത്തിൽ ലിത്വാനിയക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.സിർവിസിന്റെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നിട്ടുള്ളത്.ഒരു കിടിലൻ ഗോൾ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം നേടിയത് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ഏറെക്കുറെ അസാധ്യം എന്ന് തോന്നിക്കുന്ന പൊസിഷനിൽ നിന്നാണ് താരത്തിന്റെ വലത് കാൽ ഷോട്ട് വരുന്നത്.എന്നാൽ ഗോൾകീപ്പർ അവിടെയും പരാജയപ്പെടുകയായിരുന്നു. താരത്തിന്റെ പവർഫുൾ ഷോട്ട് വലയിലേക്ക് കയറുകയായിരുന്നു.ഈ ഗോളാണ് ലിത്വാനിയക്ക് അനിവാര്യമായ ഒരു വിജയം സമ്മാനിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഇത് സന്തോഷം നൽകുന്ന ഒന്നാണ്. വിജയത്തോടുകൂടി യുവേഫ നേഷൻസ് ലീഗ് സിയിലേക്ക് അവർ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറെക്കുറെ ആ പൊസിഷനിൽ നിന്ന് അദ്ദേഹം ഇത്തരത്തിലുള്ള ഒരു ഗോൾ കണ്ടെത്തിയിട്ടുണ്ട്.ഇനിയും ഒരുപാട് ഗോളുകൾ അദ്ദേഹം നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മാർച്ച് 30ആം തീയതി ജംഷഡ്പൂരിനെതിരെയാണ് അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ആ മത്സരത്തിൽ ചെർനിച്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.