ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം,ദിമിയുടെ കാര്യത്തിൽ വ്യക്തത വരുത്തി മാർക്കസ് മെർഗുലാവോ!
ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞ് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമാണ് ദിമിത്രിയോസ്. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് വാർത്തകൾ സമീപകാലത്ത് പുറത്തേക്ക് വന്നിരുന്നു.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കാത്തത് കൊണ്ട് തന്നെ നിരവധി റൂമറുകളാണ് പുറത്തേക്ക് വന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ടതാണ്.
അതായത് ദിമിക്ക് ഈസ്റ്റ് ബംഗാൾ ആകർഷകമായ ഒരു ഓഫർ നൽകി കഴിഞ്ഞു. ആദ്യത്തെ ഓഫർ ദിമി നിരസിച്ചുവെങ്കിലും രണ്ടാമത്തെ ഓഫർ ദിമി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ ഡീൽ പൂർത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ മുംബൈ സിറ്റിയും താരത്തിനു വേണ്ടി സജീവമായി ശ്രമിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ പുരോഗതി ഒന്നുമില്ല.
അദ്ദേഹം മൂന്ന് കോടിക്ക് മുകളിൽ സാലറി കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടു. ഇത് നൽകാൻ അവർ തയ്യാറായിട്ടില്ല എന്നൊക്കെയാണ് ദിമിയുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ. എന്നാൽ താരത്തിന്റെ കാര്യത്തിലെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും നീക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ ഫുട്ബോൾ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ. അതായത് നിലവിൽ ദിമിയും ഈസ്റ്റ് ബംഗാളും തമ്മിൽ ഒന്നും നടക്കുന്നില്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഈസ്റ്റ് ബംഗാൾ തലാലിനെ സ്വന്തമാക്കുന്നു എന്നുള്ളത് ശരിയായ കാര്യമാണ്. എന്നാൽ ദിമിയേയും പെരേര ഡയസിനെയും സ്വന്തമാക്കുന്നു എന്നുള്ളത് അടിസ്ഥാനരഹിതമായ കാര്യമാണ്. നിലവിൽ ദിമിക്ക് വേണ്ടി മുംബൈ സിറ്റി ശ്രമങ്ങൾ ഒന്നും നടത്തുന്നില്ല. വരുന്ന മാസങ്ങളിൽ അത് സംഭവിക്കുമോ എന്നറിയില്ല, ഇതൊക്കെയാണ് ഇപ്പോൾ മെർഗുലാവോ നൽകുന്ന അപ്ഡേറ്റുകൾ.
അതായത് കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് ഇത്. നിലവിൽ ദിമി ഈസ്റ്റ് ബംഗാളിലേക്കും മുംബൈ സിറ്റിയിലേക്കും പോകാൻ സാധ്യതയില്ല. പക്ഷേ അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് സാധിക്കുന്നില്ല എന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.എത്രയും പെട്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിഹരിക്കും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്.