ദിമി ബ്ലാസ്റ്റേഴ്സുമായി 2026 വരെ കരാർ പുതുക്കിയോ? സത്യം വെളിപ്പെടുത്തി മെർഗുലാവോ
ദിമി തന്നെയാണ് ഇപ്പോഴും ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം. അദ്ദേഹവുമായി ബന്ധപ്പെട്ട പല റിപ്പോർട്ടുകളും പല മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമൊക്കെ പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ ഏറ്റവും വിശ്വസനീയമായ സോഴ്സ് ടൈംസ് ഓഫ് ഇന്ത്യയുടെ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോയുടേത് തന്നെയാണ്.അദ്ദേഹം നൽകുന്ന അപ്ഡേറ്റുകൾക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കാറുള്ളത്.
ദിമിയുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തുവന്ന ഏറ്റവും പുതിയ വാർത്ത അദ്ദേഹം ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കി എന്നുള്ളതായിരുന്നു. അതായത് 2026 വരെയുള്ള ഒരു ഡീലിൽ ദിമി എത്തി എന്നായിരുന്നു വാർത്ത.ചില മാധ്യമങ്ങളും ജേണലിസ്റ്റുകളും ഇക്കാര്യം പുറത്ത് വിട്ടിരുന്നു. അതുകൊണ്ടുതന്നെ ഇതിലെ സത്യാവസ്ഥ ആരാധകർ മാർക്കസിനോട് തേടിയിരുന്നു.
സത്യം അദ്ദേഹം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ ദിമിക്ക് ഇപ്പോൾ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് നൽകിയിട്ടുണ്ട്.അത് സത്യമായ കാര്യമാണ്. പക്ഷേ ദിമി ആ ഓഫർ സ്വീകരിച്ചിട്ടില്ല.അതായത് കരാർ പുതുക്കിയിട്ടില്ല. പുതുക്കി എന്നുള്ള വാർത്ത വ്യാജമാണ്.
ഈ ഓഫറിൽ ദിമി തന്റെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിരുന്നുവെങ്കിലും അതിനോട് വലിയ താല്പര്യമൊന്നും ഈ താരം കാണിച്ചിരുന്നില്ല.മുംബൈ സിറ്റി,ഈസ്റ്റ് ബംഗാൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി പരമാവധി ശ്രമിക്കുന്നു വാർത്തകൾ ഉണ്ടായിരുന്നു. അതെല്ലാം നേരത്തെ തന്നെ മെർഗുലാവോ തള്ളിക്കളഞ്ഞ ഒന്നാണ്. ചുരുക്കത്തിൽ നിലവിൽ കോൺട്രാക്ട് പുതുക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പരമാവധി ശ്രമിക്കുന്നുണ്ട്.പക്ഷേ ഇതുവരെ അത് ഫലം കണ്ടിട്ടില്ല എന്ന് വേണം അനുമാനിക്കാൻ.
അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള മുറവിളി ആരാധകർക്കിടയിൽ ശക്തമാണ്.എന്ത് വില കൊടുത്തും അദ്ദേഹത്തെ നിലനിർത്തണമെന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്. കാരണം അദ്ദേഹത്തിന്റെ പ്രാധാന്യം ആരാധകർക്ക് കൃത്യമായി അറിയാം. ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറിങ് അദ്ദേഹത്തെ ആശ്രയിച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.