ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടിയോ? ഇനി സംഭവിക്കേണ്ടത് എന്ത്?
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ജംഷഡ്പൂരിന്റെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ 1-1 എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും തമ്മിലുള്ള മത്സരം അവസാനിച്ചത്.ദിമിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ലീഡ് കണ്ടെത്തുകയായിരുന്നു. എന്നാൽ സിവേറിയോ നേടിയ ഗോളിലൂടെ അവർ ഒപ്പമെത്തി.
പിന്നീട് മത്സരത്തിൽ ഗോളുകൾ ഒന്നും പിറന്നില്ല. അങ്ങനെ രണ്ട് ടീമുകളും ഓരോ പോയിന്റുകൾ വീതം പങ്കിട്ടെടുത്തു. നിലവിൽ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. 19 മത്സരങ്ങളിൽ നിന്ന് 9 വിജയം, മൂന്ന് സമനില, 7 തോൽവി എന്നിങ്ങനെയായി 30 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. തൊട്ടു പിറകിൽ ആറാം സ്ഥാനത്ത് ബംഗളൂരു എഫ്സിയാണ് ഉള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുകളിലുള്ള നാല് ടീമുകളും പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.മുംബൈ,മോഹൻ ബഗാൻ,ഗോവ,ഒഡീഷ എന്നിവരാണ് ആ നാല് ടീമുകൾ. എന്നാൽ ഒഫീഷ്യലായി കൊണ്ട് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഏറെക്കുറെ ബ്ലാസ്റ്റേഴ്സ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്.
ഒഫീഷ്യലായി കൊണ്ട് യോഗ്യത കരസ്ഥമാക്കാൻ ഇനി സംഭവിക്കേണ്ടത് എന്താണ്.കാര്യം വളരെ ലളിതമാണ്. ഇനിയുള്ള ഏതെങ്കിലും മത്സരത്തിൽ നിന്ന് ഒരു പോയിന്റ് സ്വന്തമാക്കുക. എന്നാൽ യോഗ്യത നേടാം. അതല്ല എങ്കിൽ പഞ്ചാബ് എഫ്സിയോ ചെന്നൈയിൻ എഫ്സിയോ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുക. എന്നിരുന്നാലും കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ഒഫീഷ്യലായി കൊണ്ട് സ്വന്തമാക്കാൻ സാധിക്കും.
അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുക ഈസ്റ്റ് ബംഗാളിനെതിരെയാണ്.വരുന്ന ഏപ്രിൽ മൂന്നാം തീയതിയാണ് ആ മത്സരം നടക്കുക. ആ മത്സരത്തിൽ സമനില വഴങ്ങിയാൽ പോലും ബ്ലാസ്റ്റേഴ്സിന് യോഗ്യത സ്വന്തമാക്കാൻ കഴിയും. എന്നാൽ വിജയിച്ചു കൊണ്ട് തന്നെ ക്ലബ്ബ് മുന്നോട്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.