പരിക്കേറ്റ് പുറത്തായ ഒരു താരത്തെക്കൂടി രജിസ്റ്റർ ചെയ്ത് ബ്ലാസ്റ്റേഴ്സ്,തിരിച്ചു വരവ് ഉണ്ടാകുമോ?
കേരള ബ്ലാസ്റ്റേഴ്സിന് ഇനി ഗ്രൂപ്പ് ഘട്ടത്തിൽ കേവലം ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്.മത്സരത്തിൽ സുപ്രധാന താരങ്ങൾ കളിക്കാൻ സാധ്യതയില്ല. കാരണം ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിന് വേണ്ടിയുള്ള ഒരുക്കങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ഇന്ത്യൻ താരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഇലവൻ തന്നെയായിരിക്കും ഹൈദരാബാദ് എഫ്സിക്കെതിരെ ഉണ്ടാവുക.
എടുത്തു പറയേണ്ട കാര്യം പരിക്ക് കാരണം പുറത്തായിരുന്നു അഡ്രിയാൻ ലൂണ തിരിച്ചെത്തി എന്നുള്ളതാണ്. അതായത് പരിക്കേറ്റ് പുറത്തായ ജസ്റ്റിൻ ഇമ്മാനുവലിന്റെ രജിസ്ട്രേഷൻ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. പകരം ആ സ്ലോട്ടിലേക്ക് അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തു. പക്ഷേ അദ്ദേഹം കളിക്കാൻ വേണ്ടി 100% ശരിയായിട്ടില്ലെന്ന് ഇവാൻ വുക്മനോവിച്ച് പറഞ്ഞിരുന്നു. എന്നിരുന്നാലും അദ്ദേഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇതിനിടയിൽ മറ്റൊരു കാര്യം കൂടി ബ്ലാസ്റ്റേഴ്സ് ഫാൻസ് കണ്ടെത്തിയിട്ടുണ്ട്. പരിക്ക് മൂലം പുറത്തായിരുന്ന ഇന്ത്യൻ പ്രതിരോധനിര താരം ഐബൻബാ ഡോഹ്ലിങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്തു എന്നാണ് ആരാധകർ കണ്ടെത്തിയിട്ടുള്ളത്. ഐഎസ്എൽ ഒഫീഷ്യൽ ആപ്ലിക്കേഷനിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നുമില്ല.
സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കു കാരണം പുറത്തായ താരമാണ് ഐബൻ. നിലവിൽ അദ്ദേഹവും പെപ്രയും റിക്കവറി പ്രോസസിലാണ് ഉള്ളത്.ഐബന്റെ കാര്യത്തിൽ ഇനിയും കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്. പക്ഷേ അദ്ദേഹം നിലവിൽ കളിക്കാനുള്ള സാധ്യതകൾ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ താരത്തിന് സമയം ആവശ്യമാണ്.