നെഞ്ചിടിപ്പേറി,ദിമിയുടെ കാര്യത്തിൽ പുറത്തേക്ക് വരുന്നത് അശുഭകരമായ വാർത്ത!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നാളെ രാത്രി 7:30ന് ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഈ സീസണിൽ ദയനീയ പ്രകടനം നടത്തുന്ന ഹൈദരാബാദിനെതിരെ വിജയിച്ചു കയറാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതിനുശേഷമാണ് ജീവൻ മരണ പോരാട്ടം കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ്യയെയായിരിക്കും ബ്ലാസ്റ്റേഴ്സ് നേരിടേണ്ടി വരിക.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം എതിരാളികൾ ആരായാലും ഈ അവസരത്തിൽ അത് വലിയ വെല്ലുവിളി തന്നെയായിരിക്കും.കാരണം വളരെ പരിതാപകരമായ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 11 മത്സരങ്ങളിൽ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുണ്ട്. ഈ മത്സരങ്ങളിൽ പലതിലും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയ താരം സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസാണ്.എന്നാൽ അദ്ദേഹം ഇപ്പോൾ പരിക്കേണ്ടിയിലാണ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കില്ല. അദ്ദേഹം ട്രെയിനിങ് പുനരാരംഭിച്ചിട്ടുമില്ല. മെഡിക്കൽ ടീമിനോടൊപ്പമാണ് ദിമി ഉള്ളത്.
എന്നാൽ ശുഭകരമായ വാർത്തയല്ല ഇപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ പുറത്തേക്ക് വരുന്നത്. എന്തെന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷിച്ചതിനേക്കാൾ ഒരല്പം സീരിയസാണ്.താരത്തിന് പ്ലേ ഓഫ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ.മലയാളത്തിലെ ഒരു പ്രധാനപ്പെട്ട മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏതായാലും ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. അതേസമയം അഡ്രിയാൻ ലൂണ ഏറെക്കുറെ തയ്യാറായിട്ടുണ്ട്.പ്ലേ ഓഫിൽ താരം കളിക്കുമെന്ന് നമുക്ക് ഈ അവസരത്തിൽ പറയാൻ സാധിക്കും. പക്ഷേ ദിമിയേ നഷ്ടമാകുന്നത് വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായ ദിമിയെ ആശ്രയിച്ചു കൊണ്ട് തന്നെയാണ് ക്ലബ്ബിന്റെ ഗോളടി മുന്നോട്ടുപോകുന്നത്.