അടപടലം ബ്ലാസ്റ്റേഴ്സ്..! ചെർനിച്ചിനും പരിക്ക്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് നേരിടുക. ഇന്ന് രാത്രി 7:30ന് ഹൈദരാബാദിന്റെ മൈതാനത്ത് വെച്ച് കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.ഇന്നത്തെ മത്സരത്തിൽ വിജയം നേടിക്കൊണ്ട് ഗ്രൂപ്പുഘട്ടം അവസാനിപ്പിക്കുക എന്നതാണ് ക്ലബ്ബിന്റെ ഉദ്ദേശം.ഇനി പ്ലേ ഓഫ് മത്സരത്തിലാണ് ക്ലബ്ബ് ശ്രദ്ധ നൽകുന്നത്.
അഡ്രിയാൻ ലൂണ പ്ലേ ഓഫിൽ കളിക്കാനുള്ള സാധ്യതകൾ ഏറെയാണ് എന്നത് നേരത്തെ തന്നെ പുറത്തേക്ക് വന്ന കാര്യമാണ്.അതായത് അഡ്രിയാൻ ലൂണ തിരിച്ചെത്തും.പക്ഷേ ദിമിയെ നഷ്ടമായത് വലിയ തിരിച്ചടിയാണ്.അദ്ദേഹം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.ഇന്നത്തെ മത്സരം അദ്ദേഹം കളിക്കില്ല. മാത്രമല്ല പ്ലേ ഓഫ് മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യതകൾ കുറവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനൊക്കെ പുറമേ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നത് പോലെയുള്ള ഒരു അവസ്ഥയിലാണ് ക്ലബ്ബ് ഇപ്പോൾ ഉള്ളത്. എന്തെന്നാൽ മുന്നേറ്റ നിരയിലെ മറ്റൊരു വിദേശ താരമായ ഫെഡോർ ചെർനിച്ചിനും ഇപ്പോൾ പരിക്കേറ്റിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഹാംസ്ട്രിങ് ഇഞ്ചുറിയാണ് അദ്ദേഹത്തെ പിടികൂടിയിട്ടുള്ളത്. ഇന്നത്തെ മത്സരത്തിൽ ചെർനിച്ച് ഉണ്ടാവില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.
മാത്രമല്ല പ്ലേ ഓഫിന്റെ കാര്യവും സംശയത്തിലാണ്.ആ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യതകൾ കുറവാണ്.ദിമിക്ക് പുറമേ ചെർനിച്ചിനെ കൂടി നഷ്ടമായാൽ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ആൾറെഡി ക്വാമെ പെപ്ര പരിക്കു മൂലം പുറത്താണ്.അദ്ദേഹത്തിന് ഈ സീസണിൽ കളിക്കാൻ സാധിക്കില്ല.
ചുരുക്കത്തിൽ പരിക്കുകൾ കാരണം അടപടലമായ ഒരു അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്രകടനവും പരമ ദയനീയമാണ്. അവസാനമായി കളിച്ച 11 മത്സരങ്ങളിൽ 9 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തിൽ എല്ലാ പ്രതീക്ഷകളും ആരാധകർ കൈവിട്ടു കഴിഞ്ഞു.