ആദ്യത്തെ ഇന്ത്യൻ താരം,രണ്ടാമത്തെ ഐഎസ്എൽ താരം,ബ്ലാസ്റ്റേഴ്സിന്റെ അസ്ഹർ പൊളിയാണ്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ വിജയിച്ചിട്ടുള്ളത്. മലയാളി സൂപ്പർ താരം മുഹമ്മദ് ഐമൻ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് മത്സരത്തിൽ തിളങ്ങി.ഡൈസുകെ സക്കായ്,നിഹാൽ സുധീഷ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കിയ സൗരവ് മണ്ഡലിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബ്ലാസ്റ്റേഴ്സിലെ ഇരട്ട സഹോദരങ്ങളായ ഐമനും അസ്ഹറും ഇന്നലത്തെ മത്സരത്തിൽ ഒരുമിച്ച് സ്റ്റാർട്ട് ചെയ്തിരുന്നു. തകർപ്പൻ പ്രകടനമാണ് രണ്ടു താരങ്ങളും നടത്തിയിട്ടുള്ളത്. ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് ഇന്നലത്തെ മത്സരത്തിൽ അസ്ഹറിനെ വുക്മനോവിച്ച് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കളം നിറഞ്ഞു കളിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.അസ്ഹർ എല്ലാ അർത്ഥത്തിലും മത്സരത്തിലും മികവ് പുലർത്തി.
അതുകൊണ്ടുതന്നെ റെക്കോർഡും അദ്ദേഹം കുറിച്ചിട്ടുണ്ട്. അതായത് എതിരാളികളുടെ ഹാഫിൽ നിരവധി പാസുകൾ നൽകാൻ അസ്ഹറിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാസിംഗ് കൃത്യതയുടെ ശതമാനം വരുന്നത് 85.1% ആണ്. അതായത് ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ എതിരാളികളുടെ ഹാഫിൽ ഏറ്റവും കൂടുതൽ പാസിംഗ് അക്കുറസിയുള്ള താരമായി മാറാൻ ഇപ്പോൾ അസ്ഹറിന് കഴിഞ്ഞിട്ടുണ്ട്.
ഇനി മൊത്തത്തിലുള്ള കണക്ക് എടുത്താൽ രണ്ടാം സ്ഥാനമാണ് അസ്ഹർ സ്വന്തമാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് വരുന്നത് നൊഗുവെരയാണ്.85.6% ആണ് അദ്ദേഹത്തിന്റെ പാസിംഗ് കൃത്യത വരുന്നത്. അദ്ദേഹത്തിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ അസ്ഹർ എത്തിയിരിക്കുന്നത്.
ചുരുക്കത്തിൽ താരത്തിന്റെ ഭാഗത്തുനിന്ന് അധികമൊന്നും മിസ്സ് പാസ്സുകൾ ഉണ്ടാവില്ല. തന്നെ ഏൽപ്പിച്ച ജോലി വളരെ സുന്ദരമായി ചെയ്തു പോകുന്ന താരമാണ് അസ്ഹർ.ക്ലബ്ബിന്റെ ഭാവി വാഗ്ദാനം കൂടിയാണ് ഇദ്ദേഹം.കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് പരിശീലകൻ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.