പെരേര ഡയസ് ഇനി മുംബൈക്കൊപ്പമില്ല,മറ്റൊരു ഐഎസ്എൽ ക്ലബ് അദ്ദേഹത്തെ റാഞ്ചുന്നു!
രണ്ട് സീസണുകൾക്ക് മുന്നേ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ അർജന്റൈൻ സൂപ്പർതാരമാണ് ജോർഹെ പെരേര ഡയസ്. ആദ്യ സീസണിൽ തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഇവാൻ വുക്മനോവിചിന്റെ കീഴിൽ നടത്തിയിട്ടുള്ളത്.എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബ് വിട്ടു. മാത്രമല്ല മറ്റൊരു ഐഎസ്എൽ ക്ലബായ മുംബൈ സിറ്റി എഫ്സിയിലേക്കാണ് അദ്ദേഹം പോയിരുന്നത്.
ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരെ അമ്പരപ്പിച്ച ഒരു കാര്യമായിരുന്നു. തുടർന്ന് അദ്ദേഹം മുംബൈ സിറ്റിക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തി.ഈ സീസണിലും മികച്ച രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 14 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് അദ്ദേഹം എട്ടു ഗോളുകൾ നേടിയിട്ടുണ്ട്. പക്ഷേ ക്ലബ്ബുമായുള്ള ബന്ധം തകർന്നിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അത് ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ക്ലബ്ബിന്റെ മാനേജ്മെന്റുമായി അദ്ദേഹം പ്രശ്നത്തിലായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ കോൺട്രാക്ട് ഈ സീസൺ അവസാനിക്കുന്നതോടുകൂടി പൂർത്തിയാവുകയാണ്.ഈ കരാർ പുതുക്കാൻ ഇപ്പോൾ മുംബൈ സിറ്റി താല്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം വരുന്ന സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബിനോട് ഗുഡ് ബൈ പറയും. മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്കാണ് അദ്ദേഹം ചേക്കേറുന്നത്.
കരുത്തരായ എഫ്സി ഗോവ അദ്ദേഹത്തെ സ്വന്തമാക്കുകയാണ്.പേഴ്സണൽ ടെംസ് ഒക്കെ അംഗീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അതായത് അടുത്ത സീസണിൽ നമുക്ക് ഡയസിനെ ഗോവയുടെ ജേഴ്‌സിയിൽ കാണാൻ സാധിച്ചേക്കും.കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വരേണ്ടതുണ്ട്.
മുംബൈ സിറ്റിക്ക് അതുകൊണ്ടുതന്നെ ഒരു മികച്ച സ്ട്രൈക്കറെ ഇപ്പോൾ ആവശ്യമുണ്ട്. സ്ഥാനത്തേക്ക് അവർ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ദിമിയെയാണ്. താരത്തെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് താല്പര്യമുണ്ടെങ്കിലും കരാറിന്റെ കാര്യത്തിൽ ഒരു ധാരണയിൽ എത്താൻ ഇരു കൂട്ടർക്കും കഴിഞ്ഞിട്ടില്ല.