മതിയായി..! സുനിൽ ഛേത്രി കളി നിർത്തുന്നു!
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് സുനിൽ ഛേത്രി എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ചേത്രി. 39 വയസ്സുള്ള താരം ഇപ്പോഴും ഫുട്ബോൾ ലോകത്ത് തുടരുകയാണ്.
ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 160 മത്സരങ്ങൾ കളിച്ച താരം 94 ഗോളുകളാണ് നേടിയിട്ടുള്ളത്.ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ലബ്ബുകളുടെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരം കൂടിയാണ്. മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ,മുംബൈ സിറ്റി എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. നിലവിൽ ബംഗളൂരു എഫ്സിയുടെ താരമാണ് ചേത്രി.പ്രായം അദ്ദേഹത്തെ തളർത്തി തുടങ്ങിയിട്ടുണ്ട്.ഈ സീസണിലെ പ്രകടനം അത് തന്നെയാണ് തെളിയിക്കുന്നത്.
ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. പലപ്പോഴും പെനാൽറ്റി ഗോളുകൾ മാത്രമാണ് സമീപകാലത്ത് അദ്ദേഹം നേടുന്നത്. അതുകൊണ്ടുതന്നെ വിമർശനങ്ങളും അധികരിച്ച് വരുന്നുണ്ട്. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.ഈ സീസണിന് ശേഷം ഫുട്ബോളിൽ നിന്നും വിരമിക്കാൻ സുനിൽ ചേത്രി ആലോചിക്കുന്നുണ്ട്.അടുത്ത സീസണൽ അദ്ദേഹം ബംഗളൂരു എഫ്സിയുടെ താരമായി കൊണ്ട് ഉണ്ടാവില്ല. മറിച്ച് മറ്റൊരു റോളിലേക്ക് എത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അതായത് ബംഗളൂരു എഫ്സിയുടെ ടെക്നിക്കൽ ടീമിലേക്ക് ജോയിൻ ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.ഇന്ത്യൻ ദേശീയ ടീമിൽ നിന്നും താരം വിരമിക്കുമോ എന്നത് വ്യക്തമല്ല. ഇത് കേവലം റൂമർ മാത്രമാണ്.ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ വരേണ്ടിയിരിക്കുന്നു. പക്ഷേ അധികകാലം ഇനി സുനിൽ ചേത്രി കളിക്കളത്തിൽ ഉണ്ടാവില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.